USS Model Examination - 24

Share it:
The USS is a scholarship examination conducted by Kerala Pareeksha Bhavan [Education Department of Kerala] for the students who are in class 7th. The USS is an examination conducted for the class 7th students. Every year, thousands of students took part of this examination in the hope of getting scholarships. Here we provide you the model question paper prepared by DIET Ernakulam.
Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ചെയ്തു പരീശീലിച്ചു നോക്കൂ....
01
പറമ്പിൽ നിന്നെടുത്ത മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്തപ്പോൾ ധാരാളം നുരയും പതയുമുണ്ടായി. കാരണം താഴെപ്പറയുന്നവയിൽ ഏത്?
A] മണ്ണിന്റെ അസിഡിറ്റി കൂടുതലാണ്
B] മണ്ണിന്റെ ക്ഷാരഗുണം കൂടുതലാണ്
C] മണ്ണിൽ ജൈവാംശം കൂടുതലാണ്
D] ഇതൊന്നുമല്ല
02
ജൈവാംശമുള്ള മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേരുമ്പോഴുണ്ടാകുന്ന വാതകമേത്?
A] നൈട്രജൻ
B] ഓക്സിജൻ
C] കാർബൺ ഡയോക്സൈഡ്
D] ഹൈഡ്രജൻ
03
ശുദ്ധജലത്തിന്റെ പി.ഏച്ച് മൂല്യമെത്ര?
A] 10
B] 7
C] 6.5 മുതൽ 7.5 വരെ
D] 8
04
താഴെ കൊടുത്തിരിക്കുന്നവയിൽ മലിനജലത്തിൽ കൂടി പകരുന്ന അസുഖം ഏതാണ്?
A] ചിക്കൻഗുനിയ
B] മലേറിയ
C] ഡയേറിയ
D] എയ്ഡ്‌സ്
05
ജലശുദ്ധീകരണത്തിന്റെ കൊയാഗുലേഷൻ ഘട്ടത്തിൽ ആലം ചേർക്കുന്നതെന്തിന്?
A] ജലത്തിന്റെ പി.ഏച്ച് കൂട്ടാൻ
B] ജലത്തിലെ ഖരാവസ്തുക്കൾ അടിയാൻ
C] ജലത്തിന്റെ പി.ഏച്ച് കുറയ്‌ക്കാൻ
D] രോഗാണുക്കളെ നശിപ്പിക്കാൻ
06
ജലശുദ്ധീകരണത്തിൽ രോഗാണുക്കളെ നശിപ്പിക്കുന്ന ഘട്ടമേത്?
A] കൊയാഗുലേഷൻ
B] ക്ലാരിഫ്ലോക്കുലേഷൻ
C] ഫിൽട്രേഷൻ
D] ക്ലോറിനേഷൻ
07
വീടുകളിലുപയോഗിക്കുന്ന ജലശുദ്ധീകരണ സംവിധാനത്തിൽ (Water Purifier) ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന കിരണങ്ങളേവ?
A] ഇൻഫ്രാറെഡ് വികിരണങ്ങൾ
B] ദൃശ്യപ്രകാശം
C] റേഡിയോ തരംഗങ്ങൾ
D] അൾട്രാവയലറ്റ് കിരണങ്ങൾ
08
രക്തത്തിന്റെ ഓക്സിജൻ വാഹനശേഷി കുറയ്ക്കുന്ന വാതകമേത്?
A] കാർബൺ ഡയോക്സൈഡ്
B] കാർബൺ മോണോക്സൈഡ്
C] നൈട്രജൻ
D] ഹൈഡ്രജൻ
09
താഴെ കൊടുത്തിരിക്കുന്നവയിൽ ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങൾ ഏതെല്ലാം?
[1. നൈട്രജൻ; 2. കാർബൺ ഡയോക്സൈഡ്; 3. മീഥെയിൻ ; 4. നീരാവി ] A] 2 മാത്രം
B] എല്ലാം
C] 2, 3, 4
D] 1 മാത്രം
10
അന്തരീക്ഷത്തിലെ ഘടകവാതകങ്ങളിൽ ഏറ്റവും കൂടുതലുള്ളത്?
A] നൈട്രജൻ
B] ഓക്സിജൻ
C] ഹൈഡ്രജൻ
D] കാർബൺ ഡയോക്സൈഡ്
ANSWER KEY

01] C
02] B
03] B
04] C
05] B
06] D
07] D
08] B
09] C
10] A
Share it:

USS Model Exam

Post A Comment:

0 comments: