സ്വദേശ് ക്വിസ് 2023

Share it:
അധ്യാപക സംഘടനയായ KPSTA യുടെ നേതൃത്വത്തിൽ നടത്തുന്ന ക്വിസ് മത്സരമാണ് സ്വദേശ് ക്വിസ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിൽ ഉള്ള മത്സരങ്ങൾ ഉണ്ട്. ഇതിൽ UP തലത്തിൽ സ്കൂളിൽ നടത്തിയ ചോദ്യങ്ങൾ വായിക്കാം...
1
'ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കുമെന്ന് എനിക്കറിയാം.' 1941 ജനുവരി 15-ന് എ.ഐ.സി.സി മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ്?
ANS:- ജവഹർലാൽ നെഹ്‌റു
2
1940-ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ആരെയാണ് ഗാന്ധിജി ആദ്യമായി ഇതിനായി തിരഞ്ഞെടുത്തത്?
ANS:- വിനോബാ ഭാവെ
3
1885 ഡിസംബർ 28-ന് രൂപീകൃതമായ ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തത് എത്ര പ്രതിനിധികൾ ആയിരുന്നു?
ANS:- 72
4
1932 ഒക്ടോബർ 5-ന് ജയിലിൽ നിന്നും ഗാന്ധിജി കേരളത്തിലെ ഒരു സ്വാതന്ത്ര്യ പോരാളിക്ക് കത്തെഴുതി. ഈ കത്തിൽ ചർക്കയും നൂൽനൂൽപ്പും ഒരു ടോണിക്ക് ആണെന്ന് ഗാന്ധിജി കുറിക്കുന്നു. ആർക്കാണ് ഗാന്ധിജി ഈ കത്തെഴുതിയത്?
ANS:- എം.പി.നാരായണമേനോൻ
5
ലോക സംഗീത ദിനമായി ആചരിക്കുന്നത്?
ANS:- ജൂൺ 21
6
2023 സെപ്റ്റംബറിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്?
ANS:- ചൈന
7
ഭാരതീയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളിൽ ഉജ്ജ്വല പോരാട്ട വീര്യത്തിന്റെ പ്രതീകമായ മണികർണ്ണിക എന്ന വ്യക്തി അറിയപ്പെടുന്നത് ഏത് പേരിലാണ്?
ANS:- റാണി ലക്ഷ്‌മി ഭായ് / ഝാൻസി റാണി
8
1936-ലെ ക്ഷേത്രപ്രവേശന വിളംബരം, അയിത്തോച്ചാടനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ ഏത് സത്യാഗ്രഹത്തിന്റെ പരിമിതഫലമായിരുന്നു?
ANS:- ഗുരുവായൂർ സത്യാഗ്രഹം
9
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
ANS:- ക്വിറ്റ് ഇന്ത്യ സമരം
10
'ഭാരതത്തിന് മതമല്ല ഭക്ഷണമാണ് വേണ്ടത്' എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര് ?
ANS:- സ്വാമി വിവേകാനന്ദൻ
11
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പുസത്യാഗ്രഹം. ഉപ്പിന്റെ നികുതിയ്‌ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 11-ന് ആരംഭിച്ച് ഏപ്രിൽ ആറിന് ഒരുപിടി ഉപ്പു ശേഖരിച്ചുകൊണ്ട് നിയമലംഘനം നടത്തിയത് ഏത് കടപ്പുറത്ത് വച്ചാണ്?
ANS:- ദണ്ഡി കടപ്പുറം
12
1931-ൽ കറാച്ചിയിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?
ANS:- സർദാർ വല്ലഭായ് പട്ടേൽ
13
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ചത് ആര് ?
ANS:- ദാദാഭായ് നവറോജി
14
ജവഹർലാൽ നെഹ്‌റു തുടക്കം കുറിച്ച ഇന്ത്യയിലെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?
ANS:- 1951
15
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിൽ ആവേശം ജനിച്ചു ഇന്ത്യയിൽ എത്തിച്ചേർന്ന് പിന്നീട് ഇന്ത്യയെ തന്റെ മാതൃരാജ്യമായി സ്വീകരിക്കുകയും 1917-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്‌ത വ്യക്തി ആരായിരുന്നു?
ANS:- ആനി ബസന്റ്
16
ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി 'കൈസർ ഈ ഹിന്ദ്' എന്ന ബഹുമതി തിരിച്ചു നൽകിയത്?
ANS:- ജാലിയൻ വാലാബാഗ്
17
2023 ജൂൺ മാസത്തിൽ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ പോയ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ ജലപേടകത്തിന്റെ പേരെന്ത്?
ANS:- ടൈറ്റൻ
18
ഗാന്ധിജിയുടെ ശക്തമായ സമരായുധമായിരുന്നു സത്യാഗ്രഹം. ഇന്ത്യയിൽ ആദ്യമായി നടത്തിയത് 1917 ചമ്പാരനിലായിരുന്നു. ചമ്പാരൻ ഏത് സംസ്ഥാനത്താണ്?
ANS:- ബീഹാർ
19
ഇന്ത്യ സ്വാതന്ത്രമായപ്പോൾ ആഘോഷത്തിമിർപ്പിൽ നിന്ന് വിട്ടുനിന്ന് ഗാന്ധിജി ജനങ്ങളുടെ കണ്ണീരൊപ്പാൻ ദൂരെയൊരു ഗ്രാമത്തിൽ ആയിരുന്നു. എവിടെയായിരുന്നു ഗാന്ധിജി?
ANS:- നവഖാലി
20
അതെന്റെ അമ്മയാണെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?
ANS:- ഭഗവത്ഗീത
21
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര് ?
ANS:- ബാരിസ്റ്റർ.ജി.പി.പിള്ള
22
ഗാന്ധി സിനിമയുടെ സംവിധായകൻ ആരാണ്?
ANS:- റിച്ചാർഡ് അറ്റൻ ബെറോ
23
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആരാണ്?
ANS:- കെ.കേളപ്പൻ
24
നമ്മുടെ ദേശീയ ഗാനം ജനഗണമന എഴുതിയത് രവീന്ദ്രനാഥ ടാഗോർ ആണ്. ഇതിന് ഈണം ചിട്ടപ്പെടുത്തിയത് ആരാണ്?
ANS:- രാംസിംഗ് ഥാക്കൂർ
25
പിരമിഡുകൾ ആരുടെ ശവകുടീരമാണ്?
ANS:- ഫറവോ
Swadesh Quiz 2023, Swadesh Quiz Questions, Swadesh Quiz Questions and Answers, KPSTA Swadesh Quiz, KPSTA Swadesh Quiz Questions, KPSTA Swadesh Quiz Question and Answers,
Share it:

Quiz

Post A Comment:

0 comments: