ബഷീർ Quiz

Share it:
ബഷീർ ചരമദിനം, ബഷീർ ചോദ്യോത്തരങ്ങളിലൂടെ

ബഷീറിനെ അടുത്തറിയാം 

രചനകൾകൊണ്ടും ജീവിതയാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ടും മലയാളത്തെ വിസ്മയിപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. ഭാവനയേക്കാൾ അനുഭവങ്ങൾ നേടിത്തന്ന നീറുന്ന യാതനകൾ ആവിഷ്കരിച്ച ബഷീറിന്റെ രചനകൾ പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ. ബഷീർ ദിനത്തിൽ ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രശ്നോത്തരി മത്സരത്തിനും പഠനപ്രവർത്തനങ്ങൾക്കുമുപയോഗിക്കാവുന്ന വിവരങ്ങൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങളിതാ. ഇതാ ചോദ്യങ്ങൾ.

1. ബഷീറിന്റെ ഏതു കൃതിക്കാണ്‌ പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരുണ്ടായിരുന്നത്‌?
പാത്തുമ്മായുടെ ആട്‌
2. ബഷീർ ഒരു നാടകം രചിച്ചിട്ടുണ്ട്‌. ഏതാണ്‌?
കഥാബീജം
3. സാഹിത്യലോകത്ത്‌ ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു കൃതി?
ശബ്ദങ്ങൾ
4. എം പി പോൾ എന്ന വിമർശകൻ ‘ജീവിതത്തിൽ നിന്ന്‌ പറിച്ചുചീന്തിയ ഒരേടാണിത്‌. വാക്കുകളിൽ ചോരപുരണ്ടിരിക്കുന്നു’ എന്നു വിശേഷിപ്പിച്ച ബഷീറിന്റെ കൃതി ഏതാണ്‌?
ബാല്യകാലസഖി
5. ഏതാണ്‌ ബഷീറിന്റെ ആദ്യകൃതിയായി കരുതിപ്പോരുന്നത്‌?
പ്രേമലേഖനം
6. ആത്മകഥാപരമായ ബഷീർകൃതി?
ഓർമയുടെ അറകൾ
7. ചോദ്യോത്തരങ്ങളായി ബഷീർ പ്രസിദ്ധീകരിച്ച കൃതിയേത്‌?
നേരുംനുണയും
8. ഭാർഗ്ഗവീനിലയം സിനിമയിലൂടെ പദ്മദലാക്ഷൻ എന്നൊരു ഹാസ്യനടൻ മലയാള സിനിമയിൽ അരങ്ങറിയിച്ചു. ഈ നടൻ ഏതു പേരിലാണ്‌ പ്രസിദ്ധനായത്‌?
കുതിരവട്ടം പപ്പു
9. ഏതുവർഷമാണ്‌ ബഷീറിനു പത്മശ്രീ കിട്ടിയത്‌?
1982
10. മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും അപ്പോസ്തലൻ എന്നു വിശേഷിപ്പിച്ചിരുന്ന തിരുവിതാംകൂർ ദിവാനായ സി പി രാമസ്വാമി അയ്യർ നിരോധിച്ച ഒരു ബഷീർ നാടകം?
ഒരു പട്ടത്തിന്റെ പേക്കിനാവ്‌
11. ഒരു ബാലസാഹിത്യകൃതിയും ബഷീറിന്റേതായിട്ടുണ്ട്‌. ഏത്‌?
സർപ്പയജ്ഞം
12. മമ്മൂട്ടിക്ക്‌ ദേശീയ അവാർഡു നേടിക്കൊടുത്തത്‌ ഒരു ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കരണത്തിലൂടെയായിരുന്നു. ഏതാണാകൃതി?
മതിലുകൾ
13. ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഏതാണ്‌ ഗ്രന്ഥം?
ചെവിയോർക്കുക! അന്തിമകാഹളം
14. ഉജ്ജീവനം മാസികയിലെഴുതാൻ ബഷീർ സ്വീകരിച്ച തൂലികാനാമം?
പ്രഭ
15. എന്നാണ്‌ ബഷീർ ചരമമടഞ്ഞത്‌?
1994 ജൂലൈ 5
16. ബഷീറിന്റെ പ്രഥമ കഥ?
എന്റെ തങ്കം
17. ഏതാണ്‌ ബഷീറിന്റെ ആദ്യനോവൽ
ജീവിത നിഴൽപ്പാട്ടുകൾ
18. തന്റെയൊരു സഹപ്രവർത്തകനെക്കുറിച്ച്‌ ഒരു ഗ്രന്ഥം തന്നെ ബഷീർ രചിച്ചിട്ടുണ്ട്‌. ആരാണ്‌?
എം പി പോൾ
19. ജയിൽമോചിതനായ ശേഷം ബഷീർ എറണാകുളത്ത്‌ സ്ഥാപിച്ച ബുക്ക്‌ സ്റ്റാൾ?
സർക്കിൾ ബുക്ക്‌ സ്റ്റാൾ
20. മാനസികരോഗിയായി ബഷീർ ഏതു വൈദ്യന്റെ ചികിത്സയിലായിരുന്നു. …
പി സി ഗോവിന്ദൻ നായരുടെ
21. ബഷീറിനെക്കുറിച്ച്‌ എം കെ സാനു രചിച്ച ഗ്രന്ഥം?
ബഷീർ – ഏകാന്തവീഥിയിലെ
അവധൂതൻ
22. ‘ബഷീർ ദ്‌ മാൻ’ ഡോക്യുമെന്ററി സംവിധാനം ചെയ്തത്‌?
എം എ റഹ്മാൻ
23. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ആരായിരുന്നു?
റൊണാൾഡ്‌ ഇ ആഷർ
24. ബഷീറിന്റെ “എടിയേ” എന്ന ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചത്‌
ആരാണ്‌?
പത്നി, ഫാബിബഷീർ
25. ബഷീറിന്റെ ജീവചരിത്രമായ ബഷീറിന്റെ ഐരാവതങ്ങൾ രചിച്ചത്‌ ആര്‌?
ഇ എം അഷ്‌റഫ്‌
26. ബഷീറിനെ സുൽത്താൻ എന്നുവിളിച്ചത്‌ ആരായിരുന്നു?
ബഷീർതന്നെ
27. ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കൽപിച്ച്‌ ബഷീർ ഒരു കഥയെഴുതിയിട്ടുണ്ട്‌. ഏതാണത്‌?
ഒഴിഞ്ഞ വീട്‌
28. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ്‌ ബഷീറിന്റെ കഥാപാത്രം. ഉത്തരം തരുന്നത്‌?
ഇമ്മിണി ബല്യ ഒന്ന്‌
29. ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു. ഇങ്ങനെ സമർപ്പിച്ച നിരൂപകൻ?
എം എൻ വിജയൻ
30. ഏത്‌ സ്വാതന്ത്ര്യസമര സേനാനിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയപ്പോഴാണ്‌ കോഴിക്കോട്‌ ജയിലിൽ മൂന്നു ദിവസം ബഷീർ നിരാഹാരസത്യഗ്രഹമിരുന്നത്‌?
ഭഗത്സിംഗിനെ
31. കേശവൻ നായരും സാറാമ്മയും ബഷീറിന്റെ ഏതു കൃതിയിലെ കഥാപാത്രങ്ങളാണ്‌?
പ്രേമലേഖനം
32. ആദ്യമായി ജയിൽശിക്ഷയനുഭവിക്കുന്നത്‌ ഏത്‌ കുറ്റത്തിനായിരുന്നു?
കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തിന്‌ ഗാന്ധിജിക്കൊപ്പം പങ്കെടുത്തതിന്‌.
33. ബഷീർ എഴുതിയ തിരക്കഥ ഏതാണ്‌?
ഭാർഗ്ഗവീനിലയം 
Share it:

Quiz

എഴുത്തുകാർ

Post A Comment:

0 comments: