സൽത്താനത്ത് ഭരണകാലത്ത് ഇന്ത്യയിൽ രൂപപ്പെട്ട വാസ്തുവിദ്യാ ശൈലിയാണ് ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലി.
വാസ്തുവിദ്യാ രംഗത്ത് വിദഗ്ധരായവരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു. അവരോടൊപ്പം തദ്ദേശീയരായ ശിൽപികൾ, തൊഴിലാളികൾ, കൽപ്പണിക്കാർ തുടങ്ങിയവരും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.. ഇവർ ഇരുവരുടെയും ശൈലികൾ സമന്വയിച്ചാണ് ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലി രൂപം കൊണ്ടത്.
സവിശേഷതകൾ
# കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതയാണ്.
# കെട്ടിടങ്ങളിൽ അലങ്കാരത്തിനു വേണ്ടി പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ കൊത്തി വച്ചു.
# കെട്ടിട നിർമ്മാണത്തിന് കുമ്മായം, ചുവന്നകല്ല്, മാർബിൾ മുതലായവ ഉപയോഗിച്ചു.
# നിർമ്മിതികളോട് ചേർന്ന് വിശാലമായ പൂന്തോട്ടങ്ങൾ ഉണ്ടാക്കി.
Post A Comment:
0 comments: