ചെറുശ്ശേരി
കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവാണ് ഇദ്ദേഹം. ശ്രീ കൃഷ്ണൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിൽ ഉള്ളത്. ഉത്തരകേരളത്തിലെ ചെറുശ്ശേരി ഇല്ലത്താണ് ഇദ്ദേഹം ജനിച്ചത്. ഉദയവർമ്മ രാജാവിന്റെ നിർദ്ദേശമനുസരിച്ചാണ് കൃഷ്ണഗാഥ രചിച്ചത് എന്ന് കരുതപ്പെടുന്നു.
എഴുത്തച്ഛൻ
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് തുഞ്ചൻ പറമ്പിലാണ് എഴുത്തച്ഛൻ ജനിച്ചത്. തമിഴിനും സംസ്കൃതത്തിനും സ്വാധീനമുണ്ടായിരുന്ന മലയാളഭാഷയ്ക്ക് തനതായ ഒരു ശൈലി ഉണ്ടാക്കിയെടുത്തത് എഴുത്തച്ഛനാണ്. ഭക്തിയാണ് എഴുത്തച്ഛൻ കവിതകളുടെ പ്രധാന ഭാവം. കിളിയെകൊണ്ട് പാടിക്കുന്ന് രീതിയിലാണ് അദ്ദേഹം കൃതികൾ രചിച്ചിരിക്കുന്നത്. ഇത് കിളിപ്പാട്ട് എന്ന പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടു.
കുഞ്ചൻ നമ്പ്യാർ
തുള്ളൽ എന്ന പുതിയ ഒരു കലക്ക് രൂപം നൽകിയ കവിയും കലാകാരനും ആണിദ്ദേഹം. പാലക്കാട് ജില്ലയിലെ ലക്കിടി കടുത്ത കിള്ളിക്കുറിശ്ശിമംഗലം ആണ് ജന്മദേശം. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നീ മൂന്നു വിഭാഗം തുള്ളലുകൾക്കായി നിരവധി കൃതികൾ അദ്ദേഹം രചിച്ചു.
Post A Comment:
0 comments: