മരുവത്കരണ വിരുദ്ധദിനം

Share it:

The World Day to Combat Desertification and Drought is a United Nations observance each June 17. Its purpose is to raise awareness of the presence of desertification and drought, highlighting methods of preventing desertification and recovering from drought.
വരൾച്ചയെയും മരുവത്കരണത്തെയും പ്രതിരോധിക്കുവാനും അതേക്കുറിച്ചു അവബോധം വളർത്താനും വേണ്ടിയാണ് 1994മുതൽ എല്ലാവർഷവും ജൂൺ 17 മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുവാൻ തുടങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 17 ഈ ദിനാചരണം പ്രഖ്യാപിച്ചത്.

പ്രാണവായൂ, കുടിവെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങി ജനനം മുതൽ മരണം വരെയുള്ള നമ്മുടെ ജീവിതം മണ്ണുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് ആവശ്യമാണ്.

പ്രതിദിനം ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ഊഷരമായിക്കൊണ്ടിരിക്കുന്നു. ആഗോളതലത്തിൽ 74% ആളുകളെയും ഇത് ബാധിച്ചിരിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ 50 ദശലക്ഷം പേർക്ക് തങ്ങളുടെ വാസസ്ഥലം വിട്ടൊഴിഞ്ഞു പുതിയ സ്ഥലങ്ങൾ തേടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൂമിയെ സംരക്ഷിക്കുക, മണ്ണ് സംരക്ഷിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രാധാന്യം.
Share it:

Days to Remember

Post A Comment:

0 comments: