ഗുരുവായൂരിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ പുതൂർ. 38 കഥാസമാഹാരങ്ങൾ, 18 നോവലുകൾ, കവിതയും ആത്മകഥയുമുൾപ്പെടെ അറുപതോളം കൃതികളാണ് പുതൂരിന്റെതായീട്ടുള്ളത്. 'ബലിക്കല്ല്'ന് 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 'അനുഭവങ്ങളുടെ നേർരേഖകൾ' എന്ന കഥാസമാഹാരത്തിന് 2010-ലെ ഓടക്കുഴൽ അവാർഡും ലഭിച്ചു.കൂടാതെ പത്മപ്രഭാ സ്മാരക പുരസ്‌കാരവും ലഭിച്ചീട്ടുണ്ട്. ആട്ടുകട്ടിൽ, ആനപ്പക, അമൃതമഥനം, നാഴികമണി, ധർമചക്രം എന്നിവ പ്രശസ്‍തമായ നോവലുകളാണ്.ജൈനേതിഹാസം അവലംബമാക്കിക്കൊണ്ടുള്ള ഒന്നാമത്തെ ദാർശനിക മലയാള നോവലാണ് ധർമചക്രം. 'കഥയല്ല ജീവിതം തന്നെ'യാണ് ആത്മകഥ.
1933 ജൂലായ് 15നു ജനിച്ച ഇദ്ദേഹം 2014 ഏപ്രിൽ 2ന് അന്തരിച്ചു.
Post A Comment:
0 comments: