യൂറോപ്പ് പരിവർത്തനപാതയിൽ

Share it:
ഹഗിയ സോഫിയ - പ്രധാന വസ്തുതകൾ 
ലോകചരിത്രത്തിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നാണ് ഹഗിയ സോഫിയ.
എ.ഡി.ആറാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത് 
ഇത് ഇസ്‌താംബൂൾ, തുർക്കിയിലാണ് സ്ഥിതി ചെയ്യുന്നത്.
മനോഹരമായ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ ചരിത്ര സ്മാരകം.
കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നത്?
കോൺസ്റ്റാന്റിനോപ്പിൾ 
തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം?
1453
എന്തെല്ലാമായിരുന്നു കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രത്യേകതകൾ?
  • കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
  • പണ്ഡിതന്മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും കേന്ദ്രം.
  • ഏഷ്യൻ രാജ്യങ്ങളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾക്കുള്ള പ്രധാന പ്രവേശന കവാടം.
  • വിജ്ഞാനത്തിന്റെ കേന്ദ്രം 
പണ്ഡിതന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരും ഇറ്റാലിയൻ നഗരങ്ങളിലേക്ക് പോകാൻ കാരണം എന്താണ്?
  • പുരാതന ഗ്രീക്കോ-റോമൻ സംസ്കാരത്തിന്റെ പൈതൃകം പേറുന്ന രാജ്യമായിരുന്നു ഇറ്റലി.
  • ഇറ്റലിയിലെ സമ്പന്നരായ വ്യാപാരികൾ കല, സാഹിത്യം, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിച്ചിരുന്നു.
  • ചരിത്രപൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ ഈ സമ്പന്ന വ്യാപാരികൾ തത്പരരായിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്?
ഇസ്‌താംബുൾ 
Share it:

SS7 Unit1

Post A Comment:

0 comments: