മധ്യകാല ഇന്ത്യ - അധികാര കേന്ദ്രങ്ങൾ

Share it:
കൂട്ടുകാരെ
 ഞാൻ യമുനാനദി എന്നെക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ പോഷക നദികളിൽ ഒന്നാണ് ഞാൻ. ഞാൻ ഉത്തരാഖണ്ഡിലെ യമുനോത്രിയിൽ നിന്നാണ് എന്റെ ഉത്ഭവം. ഞാൻ ഒഴുകുന്ന വഴിയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കുത്തബ്മിനാർ, മെഹ്റൂളിയിലെ ഇരുമ്പ് സ്തംഭം, ജുമാമസ്ജിദ്, ഇന്ത്യ ഗേറ്റ് അങ്ങനെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെ തലയുയർത്തി നിൽക്കുന്നു. നിരവധി രാജവംശങ്ങളുടെ വളർച്ചയ്ക്കും തളർച്ചയും സാക്ഷിയായ നഗരമാണ് ഡൽഹി.
എന്തൊക്കെ വിവരങ്ങൾ ആണ് മുകളിൽ കൊടുത്ത കുറുപ്പിൽ നിന്ന് ലഭിക്കുന്നത്?
  • ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ പോഷക നദികളിൽ ഒന്നാണ് യമുന.
  • ഉത്തരാഖണ്ഡിലെ യമുനോത്രി നിന്നാണ്  യമുനയുടെ ഉത്ഭവം.
  • യമുനയുടെ തീരത്തുള്ള ഉള്ള നഗരങ്ങളിൽ  പ്രധാനപ്പെട്ട ഒന്നാണ് ഡൽഹി.
  • കുത്തബ്മിനാർ, മെഹ്റൂളിയിലെ ഇരുമ്പ് സ്തംഭം, ജുമാമസ്ജിദ്, ഇന്ത്യ ഗേറ്റ് എന്നിങ്ങനെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഡൽഹിയിൽ കാണാൻ കഴിയും 
Share it:

SS6 Unit 1

Post A Comment:

0 comments: