ഓർമ്മയുടെ ജാലകം

Share it:
കവി, അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ ആർ രാമചന്ദ്രനുമായുള്ള അഭിമുഖമാണ് ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഒന്നാം യൂണിറ്റിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്നത്. നിരൂപകനായ തായാട്ട് ശങ്കരന്റെ കൂടെ നടത്തിയ യാത്രയിൽ കണ്ട അജന്താ ഗുഹയിലെ ബുദ്ധന്റ പ്രതിമ പിന്നീട് 'അജന്ത ' എന്ന കവിത എഴുതാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 
അജന്താ ഗുഹയിലെ ആറടി ഉയരമുള്ള ബുദ്ധവിഗ്രഹത്തിന്റെ ചുണ്ടത്ത് നാലുമണി കഴിഞ്ഞാൽ സൂര്യപ്രകാശം വന്ന് തട്ടും. അപ്പോൾ ബുദ്ധന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടരുന്ന പോലെ തോന്നും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഓർക്കാതെയുള്ള മനുഷ്യന്റെ പ്രവൃത്തികൾ ഓർത്താകാം ബുദ്ധൻ സഹതാപത്തോടെ ചിരിച്ചത് എന്ന് കവി പറയുന്നു. ബുദ്ധന്റെ ഈ പുഞ്ചിരിയാണ് ആർ.രാമചന്ദ്രൻ കവിതയിൽ ഉൾച്ചേർത്തത്.

മനസ്സിൽ ആഴത്തിൽ പതിഞ്ഞ അനുഭവങ്ങളുടെ മഹത്തായ 3 രചനകളെയാണ് മൂന്ന് പാഠങ്ങളിലൂടെ നാം പരിചയപ്പെടുന്നത്.
പാഠം 1:- അളകനന്ദയിലെ വെള്ളാരങ്കല്ലുകൾ
പാഠം 2 :- പൂക്കാതിരിക്കാനെനിക്കാവതില്ലേ....
പാഠം 3:- കൈയെത്താ ദൂരത്ത്
Share it:

Mal7 Unit 1

Post A Comment:

0 comments: