പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തന്‍ പുലരി പിറക്കുന്നേ (ലല്ലല്ലാ... ലല്ലല്ലാ...)
പുത്തനുടുപ്പും പുസ്തക സഞ്ചീം ഇട്ടുവരുന്നേ പൂമ്പാറ്റ
ഞാനുണ്ടേ ഞങ്ങളുമുണ്ടേ ഞാനും ഞങ്ങളുമുണ്ടേ ഞങ്ങടെ കൂടെ കൂടാനാളുണ്ടേ.
പൂവിലിരിക്കണ പൂമ്പാറ്റ മാവിലിരിക്കണ മാടത്തെ
ഉത്സവമാണേ ഞങ്ങടെ പ്രവേശനോത്സവമാണേ ഞങ്ങടെ കൂടെ കൂടാനാരുണ്ടേ...ആരുണ്ടേ... (പുതിയൊരു സൂര്യനുദിച്ചേ...)
പ്ലാവില കൊണ്ടൊരു തൊപ്പി ഓലമെടെഞ്ഞൊരുപീപ്പി (ലല്ല ല്ലാ...)
മാവില കൊണ്ടൊരു മാല ഈര്‍ക്കില് കുത്തിയ കണ്ണാടി (കണ്ണാടി...)
പേരാണെങ്കില്‍ പേരയ്ക്ക... (പേരയ്ക്ക) നാളാണേലോ നാരങ്ങ... (നാരങ്ങ)
ഉത്സവമാണേ ഞങ്ങടെ പ്രവേശനോത്സവമാണേ
ഞങ്ങടെ കൂടെ കൂടാനാരുണ്ടേ... ആരുണ്ടേ? (ലല്ലല്ലാ... ലല്ലല്ലല്ലാ...)
അടച്ചവാതില്‍ തുറന്നുവരുന്നതാരാണക്ഷര മുത്തശ്ശി...അക്ഷരമുത്തശ്ശി...
വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ മുന്നില്‍ വിരുന്നുവരുന്നതാരാണ്...
ടീച്ചര്‍... ഞങ്ങടെ കിലുക്കാപ്പെട്ടി ടീച്ചര്‍
പാഠം നല്ലതു പോലെ പഠിച്ചാല്‍ നേടാം പുഞ്ചിരി മിഠായി... പുഞ്ചിരി മിഠായി
ഉത്സവമാണേ...ഞങ്ങടെ പ്രവേശനോത്സവമാണേ...ഞങ്ങടെ കൂടെ കൂടാനാരുണ്ടേയ്.... ആരുണ്ടേയ്... (പുതിയൊരു സൂര്യനുദിച്ചേ..) ലല്ലല്ലാ...
ഒരു നാള്‍ പൊട്ടിച്ചിരിച്ചു ഞങ്ങള്‍ പറന്നുപോകും സ്കൂളില്‍
ഓരോ പൂവിലും ഓരോരോ തേനറിവു നുണഞ്ഞ് കളിച്ചീടും
വീട്ടിനുള്ളില്‍ വിരുന്നു വന്നേ അആഇഈ ശലഭങ്ങള്‍...
കുടമണി കെട്ടി കൂടെ വരുന്നേ പുടവയണിഞ്ഞൊരു പുഞ്ചിരികള്‍
പുഞ്ചിരി മിഠായി... പുതിയൊരു സൂര്യനുദിച്ചേ വീണ്ടും.. ലല്ലല്ലാ... ലല്ലല്ലല്ലാ...
Post A Comment:
0 comments: