സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ വരുന്നു..

Share it:
സംസ്ഥാനമൊട്ടാകെ ഒരു അധ്യാപകൻ ഓൺലൈനായി പഠിപ്പിക്കുന്ന രീതിയ്ക്ക് മാറ്റം വരുത്താനുള്ള ആലോചനകൾ സജീവം.
സ്കൂളുകളിലെ അധ്യാപകർ തന്നെ ക്ലാസുകൾ ഓൺലൈനിൽ എടുക്കുന്നതാണ് കുറേക്കുടി ഫലപ്രദമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അതേസമയം വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകൾ കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കൊല്ലവും തുടരും. പക്ഷേ, കുട്ടി ആദ്യം ആശ്രയിക്കേണ്ടത് സ്വന്തം സ്ത്രളിലെ അധ്യാപകരുടെ ക്ലാസിനെ ആവും.
കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ജൂണിൽ അധ്യയനവർഷം ആരംഭിക്കില്ല എന്നുറപ്പാണ്. ആദ്യ ടേം തന്നെ ഒരു പക്ഷേ ഉണ്ടാവില്ല. അക്കാരണത്താലാണ് ഓൺലൈൻ ക്ലാസുകളെക്കുറിച്ചുള്ള ചർച്ചകൾ വിദ്യാഭ്യാ സവകുപ്പിൽ തുടങ്ങിവച്ചത്. സി.പി.ഐ. യുടെ അധ്യാപക സംഘടന ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ വർഷം തീർത്തും പുതിയൊരു സാഹചര്യത്തിൽ ഒരു മുൻ ധാരണയും ഇല്ലാത്ത സ്ഥിതിയിലാണ് ഫസ്റ്റ്ബെൽ എന്ന പേരിലുള്ള ക്ലാസുകൾ കെറ്റ് തയ്യാറാക്കി സംപ്രേഷണം ചെയ്തത്.
സംസ്ഥാനമൊട്ടാകെ ഒരേ പാറ്റേണിൽ ക്ലാസുകൾ കുട്ടികൾക്ക് സ്വീകരിക്കേണ്ടി വന്നു. ഇത് മാത്രമേ ആകാവൂ എന്നും മറ്റ് ഒരു ഓൺലൈൻ ക്ലാസുകൾ പാടില്ല എന്നും സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ, ഫസ്റ്റ്ബെൽ ക്ലാസുകൾ പൂർണ അർഥത്തിൽ കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്ന സംശയം വന്നപ്പോൾ ചില സ്കൂളുകളിൽ അധ്യാപകർ ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയവയിലൂടെ ക്ലാസുകൾ എടുത്തുതുടങ്ങിയിരുന്നു.
Share it:

News

Post A Comment:

0 comments: