
വൃക്ഷത്തെ സ്നേഹിച്ച ബാലൻ എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് ബാലചന്ദ്രൻ.കുട്ടിക്കാലത്തുതന്നെ പ്രകൃതിസ്‌നേഹം അവനിൽ നിറഞ്ഞിരുന്നു. ചുറ്റുപ്പാടുകളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന സ്വഭാവവും അവന് ഉണ്ടായിരുന്നു. ഇതിലൂടെ പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്താനും ആസ്വദിക്കാനും അവന് സാധിച്ചിരുന്നു. ഇലവുമരത്തിന്റെ വളർച്ചയുടെ ഓരോ അവസരത്തിലും അവൻ സന്തോഷം തോന്നിയിരുന്നു. ഇലവുമരം വെട്ടണമെന്ന് വല്യച്ഛൻ പറഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ മരത്തോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. മുതിർന്നവരോട് വളരെയധികം സ്നേഹവും ബഹുമാനവും ഉള്ള കുട്ടിയാണ് ബാലചന്ദ്രൻ. അമ്മയില്ലാത്ത അവന് വല്യമ്മയാണ് അമ്മ , അവൻ അവന്റെ സന്തോഷവും സങ്കടവും പരാതികളും എല്ലാം പങ്കിടുന്നത് അവരോടാണ്. അച്ഛനോടൊപ്പം യാത്രയായപ്പോഴും അവൻ അവന്റെ ഉത്തമ കൂട്ടുകാരനെ തന്റെ വല്യമ്മയെ ഏൽപ്പിച്ചാണ് പോകുന്നത്. വളർന്ന് വലുതായീട്ടും അവന് വല്യമ്മയോടും ഇലവുമരത്തോടുമുള്ള സ്നേഹത്തിന് ഒരു കോട്ടവും വന്നിട്ടില്ല.
Post A Comment:
0 comments: