നല്ലൊരു നാളെക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം
"Reimagine-Recreate-Restore-Together"
"Reimagine-Recreate-Restore-Together"
പ്രിയ കൂട്ടുകാരെ
നാം ജീവിക്കുന്ന ഭൂമിയുടെ 🌍 സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ആവാസ വ്യവസ്ഥകൾക്ക് ഏറെ കരുതൽ നൽകേണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.കാരണം ധാരാളം പാരിസ്ഥിതിക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി ഇന്ന് . വെള്ളപ്പൊക്കം, പേമാരി , ചൂട് , ഭൂകമ്പങ്ങൾ , ഹിമ താപം , മലിനീകരണം എന്നിവ പ്രവചനാതീതമായി ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നു.ഇവയെല്ലാം വളരെ വലിയതോതിൽ ജനജീവിതത്തെയും ബാധിക്കുന്നു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് .
1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത് . മരങ്ങളും🌳 കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക , ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം . ഓരോ വർഷവും ഓരോ സന്ദേശത്തോടെ ആണ് ഈ ദിനം ആഘോഷിക്കുന്നത് . " പരിസ്ഥിതി പുനസ്ഥാപനം " എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ് . നാം ശ്വസിക്കുന്ന വായു , നമ്മൾ കഴിക്കുന്ന ഭക്ഷണം , കുടിവെള്ളം , നമ്മൾ താമസിക്കുന്ന ആവാസവ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നൽകിയിട്ടുണ്ട് . അതിനാൽ അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് . പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് പരിസ്ഥിതിദിനത്തിൽ മാത്രമായി ചുരുക്കാതെ എല്ലാദിവസവും ആയി വിപുലീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതല തന്നെയാണ് . അതിനായി കൈകോർക്കാം 🤝🏻 കൈപിടിച്ചുയർത്താൻ നമ്മുടെ പരിസ്ഥിതിയെ നല്ലൊരു നാളെക്കായി ...

Post A Comment:
0 comments: