JANUARY 24

Share it:
ദേശീയ ബാലികാ ദിനം - ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാ ദിനമായി ജനുവരി 24 ആചരിക്കുന്നത്. ഇന്ന് ഇന്ത്യ മുഴുവൻ പെൺകുട്ടികള്‍ക്കായി ഒരു ദിനം മാറ്റിവെയ്ക്കുമ്പാള്‍. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും, ഓരോ പെൺകുട്ടിയെയും ബഹുമാനത്തോടെ കാണണമെന്നും പരസ്പരം ഓർത്തുവെയ്ക്കാം. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെയെന്ന് പ്രാർത്ഥിച്ചുകാണ്ടും, ഒരു കുഞ്ഞിന്റെ പോലും തുണി ഉരിയപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുകാണ്ടും ദേശീയ ബാലിക ദിനം ആചരിക്കാം....
Share it:

Days in Year

Post A Comment:

0 comments: