റിപ്പബ്ലിക് ദിനം - ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26. ഈ
ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്നുണ്ട്. ഈ പരേഡിൽ വിവിധ സേനാവിഭാഗങ്ങളും പടക്കോപ്പുകളും ഫ്ലോട്ടുകളും സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ വർഷവും പുറം രാജ്യങ്ങളിൽ നിന്നും വിശിഷ്ഠാതിഥിയായി രാഷ്ട്രത്തലവന്മാരെയോ പ്രധാനമന്ത്രിമാരെയോ ഇന്ത്യ ക്ഷണിക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന പരേഡിൽ ദേശീയ പതാക ഉയർത്തുന്നതും പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുന്നതും രാഷ്ട്രത്തലവനായ രാഷ്ട്രപതിയാണ്. ന്യുഡൽഹിയിൽ കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർമാരും ലഫ്റ്റനന്റ് ഗവർണ്ണർമാരും ദേശീയ പതാക ഉയർത്തുകയും ചെയ്യുന്നു.
Post A Comment:
0 comments: