JANUARY 30

Share it:
ദേശീയ രക്തസാക്ഷി ദിനം - (ദേശീയ തലത്തിൽ സർവാദയ ദിനം എന്നും അറിയപ്പെടുന്നു). രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവരെ ബഹുമാനിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. അവരെ രക്തസാക്ഷികളായി അംഗീകരിക്കപ്പെട്ടവരുടെ ബഹുമാനാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത് . ജനുവരി 30 , മാർച്ച് 23 , ഒക്ടാബർ 21 , നവംബർ 17 , നവംബർ 19 എന്നീ അഞ്ചു തീയതികളാണ് ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. ജനുവരി 30 ദേശീയ തലത്തിൽ ആചരിക്കുന്ന തീയതിയാണ്. 1948 ൽ ഗാന്ധിജി വധിക്കപ്പെട്ടതിന്റെ അടയാളമായാണ് ഈ തീയതി തിരഞ്ഞെടുത്തത്. രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, മൂന്ന് സർവീസ് മേധാവികള്‍ എന്നിവർ രാജ് ഘട്ട് ഗാന്ധി സ്മാരകത്തിലെ സമാധിയിൽ ഒത്തുകൂടുകയും പൂക്കള്‍ കാണ്ട് അലങ്കരിച്ച റീത്തുകള്‍ സമർപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ രക്തസാക്ഷികളുടെ സ്മരണയ്ക്കായി രണ്ട് മിനിറ്റ് നിശബ്ദത രാവിലെ 11 ന് രാജ്യത്തുടനീളം ആചരിക്കുന്നു.
Share it:

Days in Year

Post A Comment:

0 comments: