![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
51
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പിയായി അറിയപ്പെടുന്നത് ആരാണ്? ANS:- പിംഗലി വെങ്കയ്യ
52
ഇന്ത്യയിലെ ദേശീയ പതാകയിലെ നിറങ്ങളുടെ വിന്യാസം എങ്ങനെയാണ്? ANS:- മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച
53
ദേശീയപതാകയുടെ നടുക്ക് കാണപ്പെടുന്നത് എന്താണ്? ANS:- 24 ആരക്കാലുകളോട് കൂടിയ അശോകചക്രം
54
ദേശീയ പതാകയുടെ നടുക്ക് നൽകിയിരിക്കുന്ന അശോകചക്രത്തിന്റെ നിറം? ANS:- നാവികനീല
55
ദേശീയപതാകയിലെ കുങ്കുമനിറം എന്തൊക്കെയാണ് സൂചിപ്പിക്കുന്നത്? ANS:- ധീരത, ത്യാഗം
56
ദേശീയപതാകയിലെ വെള്ളനിറം എന്തൊക്കെയാണ് സൂചിപ്പിക്കുന്നത്? ANS:- സത്യം, സമാധാനം
57
ദേശീയപതാകയിലെ പച്ചനിറം എന്തൊക്കെയാണ് സൂചിപ്പിക്കുന്നത്? ANS:- സമൃദ്ധി, ഫലഭൂയിഷ്ഠത
58
ദേശീയ പതാകയിലെ അശോകചക്രം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്? ANS:- ഉത്തർപ്രദേശിലെ സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്ന്
59
'ധർമചക്രം' എന്നറിയപ്പെടുന്നത്? ANS:- അശോകചക്രം
60
ഇന്ത്യൻ ഫ്ലാഗ് കോഡ് നിലവിൽവന്ന വർഷം? ANS:- 2002
Post A Comment:
0 comments: