ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
61
ഇന്ത്യൻ പതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ഉള്ള ശിക്ഷ എന്താണ്? ANS:- മൂന്ന് വർഷം വരെ തടവോ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ
62
ഔദ്യോഗിക നിയമപ്രകാരം ദേശീയപതാക ഉയർത്തേണ്ടത് എപ്രകാരമാണ്? ANS:- ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കാൻ പാടില്ല
63
ദേശീയപതാക നിർമ്മിക്കാൻ അനുവാദമുള്ളത് എന്തൊക്കെ കൊണ്ടാണ്? ANS:- ഖാദിയോ കൈത്തറിത്തുണിയോ കൊണ്ടുമാത്രം
64
ഇന്ത്യയിലെ ഒരേയൊരു ദേശീയ പതാക നിർമ്മാണശാല എവിടെയാണ്? ANS:- കർണ്ണാടകയിലെ ഹൂബ്ലിയിൽ
65
ദേശീയ പതാക നിർമിക്കാൻ ചുമതലപ്പെട്ട ഏക സ്ഥാപനമേത്? ANS:- കർണ്ണാടകയിലെ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം
66
ഇന്ത്യയുടെ ദേശീയ മുദ്ര ഏതാണ്? ANS:- ധർമ്മചക്രം പതിച്ച പീഠത്തിൽ ഒന്നിനൊന്നോട് പുറം തിരിഞ്ഞു നിൽക്കുന്ന നാല് സിംഹങ്ങൾ
67
പീഠമധ്യത്തിലെ ധർമ്മചക്രത്തിന്റെ വലത്തും ഇടത്തും കാണുന്ന ജന്തുക്കൾ? ANS:- കാള, കുതിര
68
ദേശീയ മുദ്രയുടെ ചുവട്ടിലായി രേഖപ്പെടുത്തിയിരിക്കുന്ന വാചകം? ANS:- സത്യമേവ ജയതേ
69
ദേശീയ മുദ്രയുടെ ചുവട്ടിലായി രേഖപ്പെടുത്തിയിരിക്കുന്ന 'സത്യമേവ ജയതേ' ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്? ANS:- ദേവനാഗരി
70
ഏത് ഉപനിഷത്തിൽ നിന്ന് പകർത്തിയ വാക്യമാണ് സത്യമേവ ജയതേ? ANS:- മുണ്ഡകോപനിഷത്ത്
Post A Comment:
0 comments: