General Knowledge Questions - 07

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
71
ദേശീയ ഗാനമായ 'ജനഗണമന' രചിച്ചത് ആരാണ്?
ANS:- രബീന്ദ്രനാഥ ടാഗോർ
72
ദേശീയഗാനം ആലപിക്കാനെടുക്കുന്ന സമയം എത്ര?
ANS:- 52 സെക്കന്റ്
73
കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് 'ജനഗണമന' ഒരു പൊതുവേദിയിൽ ആദ്യമായി ആലപിച്ചത്?
ANS:- കൊൽക്കത്ത സമ്മേളനം [1911]
74
ഇന്ത്യയുടെ ദേശീയഗാനം രചിക്കപ്പെട്ടിരിക്കുന്ന ഭാഷ?
ANS:- ബംഗാളി
75
ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടത് ഏത് പേരിലാണ്?
ANS:- ഭാരത് വിധാതാ
76
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
ANS:- രബീന്ദ്രനാഥ ടാഗോർ
77
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്‌ക്ക് നൽകിയ പേര് എന്തായിരുന്നു?
ANS:- മോണിങ് സോങ് ഓഫ് ഇന്ത്യ
78
ജനഗണമനയ്‌ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയത് ആര്?
ANS:- ക്യാപ്റ്റൻ രാംസിങ് താക്കൂർ
79
ഏത് രാഗത്തിലാണ് ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത്?
ANS:- ശങ്കരാഭരണം
80
ഇന്ത്യയ്‌ക്ക് പുറമേ മറ്റേത് രാജ്യത്തിന്റെ കൂടി ദേശീയഗാനമാണ് രബീന്ദ്രനാഥ ടാഗോർ രചിച്ചത്?
ANS:- ബംഗ്ലാദേശ്
Share it:

General Knowledge

Post A Comment:

0 comments: