കൃഷി

Share it:
അൽബറൂനിയുടെ യാത്രാവിവരണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ പട്ടികപ്പെടുത്താം
# പ്രധാനമായും കൃഷിയും അനുബന്ധ തൊഴിലുകളും ആണ് മധ്യകാലത്ത് നിലവിലുണ്ടായിരുന്നത്.
# ഭക്ഷ്യധാന്യങ്ങൾക്കു പുറമേ വിവിധ വിളകൾ കൃഷി ചെയ്തിരുന്നു.
# കൃഷിക്ക് ആവശ്യമായ ഭൂമി തയ്യാറാക്കി എടുത്തിരുന്നു.
# കാർഷിക പുരോഗതി സാമ്പത്തിക പുരോഗതിക്ക് വഴിവെച്ചു .
# നികുതികൾ ഭരണാധികാരികളുടെ പ്രധാന വരുമാന മാർഗമായി മാറി.
# വരുമാനത്തിൽ ആറിൽ ഒരു ഭാഗം നാടിൻ്റെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.
മുഗൾ ഭരണ കാലഘട്ടങ്ങളിൽ കാർഷിക പുരോഗതിയെ സഹായിച്ച ഘടകങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താം
# കൃഷിക്കനുയോജ്യമായ ധാരാളം ഭൂമി കൃഷി ചെയ്യാതെ കിടന്നിരുന്നു. ഉത്തരം ഭൂമികളിൽ ആദ്യമായി കൃഷി ചെയ്യുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയിരുന്നു. അതിനാൽ ജനങ്ങൾ കൃഷി ചെയ്യാനുള്ള ഉത്സാഹിച്ചിരുന്നു .
# ഭരണാധികാരികൾ കാർഷിക പുരോഗതിക്ക് വേണ്ടി കർഷകർക്ക് ജലസേചന സൗകര്യം ഒരുക്കുകയും വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.
# വിളവു നാശമോ മറ്റു പ്രയാസങ്ങളോ കർഷകർ നേരിടുമ്പോൾ നികുതിയിളവുകൾ നൽകിയിരുന്നു.
# ഉദ്യോഗസ്തർക്ക് വേതനമായി നൽകിയിരുന്നത് ഭൂമിയായിരുന്നു ഈ സമ്പ്രദായം സൽത്തനത്ത് കാലഘട്ടത്തിൽ ഇഖ്ത എന്നും മുഗൾ കാലഘട്ടത്തിൽ ജാഗിർദാരി എന്നും അറിയപ്പെട്ടിരുന്നു
Share it:

Social 6 U2

Post A Comment:

0 comments: