General Knowledge Questions - 21

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
211
ഗാന്ധിജി ഇന്ത്യയിൽ നടപ്പിലാക്കാൻ ആഗ്രഹിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
ANS:- നയി താലിം.
212
ആരാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത്?
ANS:- സുഭാഷ് ചന്ദ്ര ബോസ്.
213
സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്തതാര്?
ANS:- ഗാന്ധിജി
214
ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്?
ANS:- 1920
215
ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ എത്രാമത് കേരളസന്ദർശനത്തേയാണ്?
ANS:- ഗാന്ധിജിയുടെ അഞ്ചാം കേരള സന്ദർശനം - 1937
216
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
ANS:-
217
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?
ANS:- ദാദാഭായി നവറോജി
218
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?
ANS:- സി. ശങ്കരൻ നായർ
219
ജവഹർലാൽനെഹ്റു റാണി എന്ന് വിശേഷിപ്പിച്ച വനിത?
ANS:- റാണി ഗൈഡിൻ ലിയു
220
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പ്രശസ്തമായ മുദ്രാവാക്യം ആദ്യം മുഴക്കിയതാര്?
ANS:- സ്വാമി ദയാനന്ദ സരസ്വതി
Share it:

General Knowledge

Post A Comment:

0 comments: