![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
201
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്? ANS:- 1919 ഏപ്രിൽ 13
202
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി? ANS:- ക്ലമന്റ് ആറ്റ്ലി
203
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച ദിവസം? ANS:- 1930 ജനുവരി 26
204
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന വർഷം? ANS:- 1930
205
ഉപ്പുനിയമം ലംഘിക്കാൻ ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്രതിരിച്ചതെന്ന്? എവിടെ നിന്ന്? ANS:- 1930 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്
206
ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? ANS:- അബ്ബാസ് തിയാബ്ജി
207
ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര്? ANS:- ജയപ്രകാശ് നാരായണൻ.
208
ഏത് വ്യക്തിത്വമാണ് ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്? ANS:- അരുണ അസഫലി
209
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജനിച്ചതെന്ന്? ANS:- 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ
210
ഗാന്ധിജി നടപ്പിൽ വരുത്താൻ ആഗ്രഹിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര്? ANS:- വാർധാ പദ്ധതി
Post A Comment:
0 comments: