Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
2021-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്? A] സാറാ ജോസഫ്
B] പി.വത്സല
C] സച്ചിദാനന്ദൻ
D] സക്കറിയ
2
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏതാണ്? A] കൊച്ചനുജൻ - ഇടശ്ശേരി
B] പരൽമീൻ നീന്തുന്ന പാടം - സി.വി.ബാലകൃഷ്ണൻ
C] കാലഭൈരവൻ - ടി.പദ്മനാഭൻ
D] മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും - സന്തോഷ് ഏച്ചിക്കാനം
3
താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത പദമേത്? A] ദ്രുമം
B] തരു
C] ശിഖി
D] പാദപം
4
ശരിയായ പദം ഏത്? A] അടിമത്വം
B] വിജാരം
C] ആഡംബരം
D] ഉത്‌ഘാടനം
5
ചാക്കിട്ട് പിടിക്കുക എന്ന ശൈലിയുടെ അർത്ഥമെന്ത്? A] കെണിയിൽ പെടുത്തുക
B] സ്വാധീന വലയത്തിലാക്കുക
C] ബന്ധനത്തിലാക്കുക
D] പേടിപ്പിക്കുക
6
താഴെ കൊടുത്ത ക്രിയകളിൽ കൂട്ടത്തിൽ പെടാത്തത് ഏത്? A] ഓടിക്കുക
B] ഭയപ്പെടുത്തുക
C] പറയിക്കുക
D] ഓർമ്മിക്കുക
7
2022-ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ്ണമയൂരം നേടിയ ചിത്രം? A] കമീല കംസ് ഔട്ട് ടു നൈറ്റ്
B] ക്ലാര സോള
C] യൂ റിസംമ്പിൾസ് മീ
D] കൂഴങ്കൾ
8
പിരിച്ചെഴുതിയാൽ കൂട്ടത്തിൽ പെടാത്ത പദമേത്? A] മഞ്ഞുതുള്ളി
B] ചക്കപ്പഴം
C] കുട്ടിക്കുപ്പായം
D] നീലത്താമര
9
പണ്ഡിറ്റ് ശിവ്കുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? A] തബല
B] വയലിൻ
C] ഓടക്കുഴൽ
D] സന്തൂർ
10
ശരിയായ വാക്യം കണ്ടെത്തുക A] പ്രസിദ്ധനായ വിശ്രുത സാഹിത്യകാരനാണ് ബെന്യാമിൻ.
B] എല്ലാ ദിവസവും പതിവായി അദ്ദേഹം അമ്പലത്തിൽ പോകും.
C] എല്ലാവരും നേരത്തെ ഉണർന്ന് പുസ്‌തകം വായിക്കണം.
D] കടുവ മൃഗവും പക്ഷി തത്തയുമാവുന്നു.
Post A Comment:
0 comments: