Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
ചാലനവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? A] ദ്രാവകങ്ങളിൽ നടക്കുന്ന താപപ്രേഷണ രീതി.
B] വാതകങ്ങളിൽ നടക്കുന്ന താപപ്രേഷണ രീതി.
C] ചാലനത്തിൽ തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം ഉണ്ടാകുന്നില്ല
D] ചാലനത്തിൽ തന്മാത്രകളുടെ സ്ഥാനമാറ്റം ഉണ്ടാകുന്നു.
2
താഴെ കൊടുത്തിരിക്കുന്ന ലോഹങ്ങളിൽ ഏറ്റവും നന്നായി താപം കടത്തിവിടുന്നത് ഏത്? A] ഇരുമ്പ്
B] അലുമിനിയം
C] ചെമ്പ്
D] വെള്ളി
3
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി? A] ചാലനം
B] സംവഹനം
C] വികിരണം
D] പ്രതിപതനം
4
താപപ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്ത രീതി ഏതാണ്? A] ചാലനം
B] സംവഹനം
C] വികിരണം
D] പ്രതിപതനം
5
പ്രകാശിച്ചുകൊണ്ടിയിരിക്കുന്ന ബൾബിൽ നിന്ന് താപം താഴെ എത്താൻ കാരണമാകുന്നത്? A] ചാലനം
B] സംവഹനം
C] വികിരണം
D] സാന്ദ്രീകരണം
6
മെർക്കുറി തെർമോമീറ്ററിന്റെ പ്രവർത്തന തത്വം എന്ത്? A] ഖരാവസ്തുക്കളുടെ താപീയവികാസം
B] ദ്രാവകങ്ങളുടെ താപീയവികാസം
C] വാതകങ്ങളുടെ താപീയവികാസം
D] ഗ്ലാസിന്റെ താപീയവികാസം
7
ഒരു സ്റ്റീൽ ഗ്ലാസ്സിൽ എടുത്തുവച്ചിരിക്കുന്ന ചൂടുവെള്ളം തണുത്തുപോകുവാൻ കാരണമാവുന്നത്? A] ചാലനം
B] വികിരണം
C] സംവഹനം
D] ഇവയെല്ലാം
8
മുറികളിൽ സീലിംഗിനോട് ചേർന്ന് എയർ ഹോളുകൾ നിർമിക്കുന്നതിന് കാരണം? A] തണുത്ത വായു മുറിയിലേക്ക് വരാൻ
B] ഓക്‌സിജൻ ലഭിക്കാൻ
C] മുറിയിലെ ചൂടുപിടിച്ച വായു പുറത്തേയ്‌ക്ക് പോകുവാൻ
D] മുറിയുടെ ഭംഗി വർധിപ്പിക്കാൻ
9
എന്തുകൊണ്ടാണ് തെക്കുനിന്നും വടക്കുനിന്നും ഭൂമധ്യരേഖാ പ്രദേശത്തേയ്‌ക്ക് കാറ്റ് വീശുന്നത്? A] കാറ്റ് എപ്പോഴും മധ്യത്തിലേക്ക് വീശുന്നു.
B] ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം ലംബമായി പതിക്കുമ്പോൾ വായു ചൂടുപിടിച്ചു ഉയരുന്നതിനാൽ മർദം കുറയുന്നു.
C] തെക്ക് വടക്ക് ഭാഗങ്ങളിൽ മർദം കുറവാണ്.
D] ചൂട് കൂടുമ്പോൾ വായൂമർദം കൂടുന്നു.
10
ജലാശയങ്ങളുടെ മുകൾഭാഗത്തെ ജലം വെയിലേറ്റ് ചൂട് പിടിക്കുന്നു. എന്നാൽ അടിഭാഗത്തെ ജലം ചൂട് പിടിക്കുന്നില്ല. കാരണം എന്ത്? A] സംവഹനം, വികിരണം എന്നീ രീതികളിലൂടെ വളരെ കുറച്ചു തപം മാത്രമേ അടിത്തട്ടിൽ എത്തുന്നുള്ളൂ.
B] ചാലനം, സംവഹനം , വികിരണം എന്നീ മൂന്ന് രീതികളിലൂടെയും താപം അടിത്തട്ടിൽ എത്തുന്നില്ല.
C] ചാലനം, സംവഹനം എന്നീ എന്നീ രീതികളിലൂടെ വളരെ കുറച്ചു തപം മാത്രമേ അടിത്തട്ടിൽ എത്തുന്നുള്ളൂ.
D] ചാലനം, വികിരണം എന്നീ എന്നീ രീതികളിലൂടെ വളരെ കുറച്ചു തപം മാത്രമേ അടിത്തട്ടിൽ എത്തുന്നുള്ളൂ.
Post A Comment:
0 comments: