Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
തെയ്യം എന്ന കലയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏതാണ്? A] ഉത്തരകേരളത്തിലെ പ്രസിദ്ധമായ നാടൻ കലയാണ് തെയ്യം.
B] തെയ്യം കലയുടെ സാഹിത്യ രൂപമാണ് തോറ്റം.
C] സ്റ്റേജിൽ നാടകം പോലെ അവതരിപ്പിക്കുന്ന കലയാണ് തെയ്യം.
D] തെയ്യം കലയിൽ ചെണ്ട പ്രധാന വാദ്യമാണ്.
2
ചെറുചിരി എന്ന അർത്ഥത്തിൽ മന്ദസ്‌മിതം എന്ന് പ്രയോഗിക്കാം. ഇളംകാറ്റ് എന്ന അർത്ഥത്തിൽ ഉപയോഗിക്കാവുന്ന പദം ഏത്? A] മന്ദാനിലൻ
B] മന്ദസ്‌മിതം
C] മന്ദാകിനി
D] ആമന്ദം
3
കൃതികളുടെയും കർത്താക്കളുടെയും പേരുകൾ നേരെനേരെ എഴുതിയിരിക്കുന്നു. ഇതിൽ ശരിയായത് ഏത്? A] നരനായും പറവയായും - ഉണ്ണികൃഷ്ണൻ പൂത്തൂർ
B] തോന്ന്യാക്ഷരങ്ങൾ - ഒ.എൻ.വി.കുറുപ്പ്
C] പിതൃയാനം - പി.ഭാസ്‌കരൻ
D] ഓർക്കുക വല്ലപ്പോഴും - സന്തോഷ് ഏച്ചിക്കാനം
4
ഇഷ്ടനായകനെ ജനക്കൂട്ടം കൺനിറയെ കണ്ടു- കൺനിറയെ കാണുക എന്ന ശൈലിയുടെ അർത്ഥം എന്താണ്? A] കണ്ണീരണിഞ്ഞുകൊണ്ട് കാണുക
B] കാഴ്ച്ചമറയുന്നതുവരെ കാണുക
C] കണ്ട് തൃപ്തിവരുക
D] അടുത്തുനിന്ന് കാണുക
5
നഗ.രത്തിലെ തിരക്കുള്ള റോഡിൽ മരം പൊട്ടി വീണു. ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പിറകേ നിന്നു. ആരും വാഹനങ്ങളിൽ നിന്ന് ഇറങ്ങിയില്ല. ഒരു സ്‌കൂൾ കുട്ടി വന്ന് ഒറ്റയ്‌ക്ക് മരം തള്ളാൻ തുടങ്ങി.പിറകേ കുട്ടികളും വന്നു. ഒടുവിൽ മുതിർന്നവരും കൂടി മരം പൊക്കി മാറ്റി. തടസ്സം നീങ്ങി. ഈ വിവരണത്തിൽ ഒടുവിൽ ചേർക്കാൻ ഏറ്റവും അനുയോജ്യമായ പഴഞ്ചൊല്ല് ഏതാണ്?A] മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല
B] ഒത്തുപിടിച്ചാൽ മലയും പോരും
C] പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
D] വിത്തുഗുണം പത്തുഗുണം.
Post A Comment:
0 comments: