Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ചെയ്തു പരീശീലിച്ചു നോക്കൂ....
01
സാർവ്വലായകം എന്നറിയപ്പെടുന്നത്? A] മണ്ണെണ്ണ
B] പെട്രോൾ
C] ജലം
D] ഗ്ലിസറിൻ
02
10 സെ.മീ നീളവും 10 സെ.മീ വീതിയും 5 സെ.മീ ഉയരവുമുള്ള ഒരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും? A] 500 ലിറ്റർ
B] 1000 ലിറ്റർ
C] 25 ലിറ്റർ
D] 500 മില്ലി ലിറ്റർ
03
വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമാണ് മാറുന്ന പ്രതിഭാസം? A] ബാഷ്‌പീകരണം
B] സാന്ദ്രീകരണം
C] ഉത്പതനം
D] വ്യാപനം
04
സോഡാവെള്ളത്തിലെ ലീനം (Solute) ഏത്? A] ഓക്സിജൻ
B] ജലം
C] കാർബൺ ഡൈ ഓക്‌സൈഡ്
D] അപ്പക്കാരം
05
ജലത്തിന്റെ ഏത് സവിശേഷതയാണ് താഴെ പറയുന്ന സന്ദർഭത്തിൽ പ്രസക്തമാകുന്നത്? 'പുഴകളിലെ അമിതമായ മണൽവാരൽ മൂലമുണ്ടാകുന്ന ജലക്ഷാമം.' A] ജലം സർവലായകമാണ്
B] ജലത്തിന് ആകൃതിയില്ല
C] ജലം വിതാനം പാലിക്കുന്നു
D] ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട്
06
തുരിശ് (കോപ്പർ സൾഫേറ്റ്) ചൂടാക്കിയാൽ നീലനിറം നഷ്ടമായി വെള്ളനിറമാവും. ഇതിന് കാരണം? A] ചൂടാകുമ്പോൾ തുരിശ് വികസിക്കുന്നു
B] ജലാംശം നഷ്ടമാവുന്നതിനാൽ
C] കോപ്പറും സൽഫറുമായി വേർപിരിയുന്നതിനാൽ
D] ഓക്സിജൻ നഷ്ടപ്പെടുന്നതിനാൽ
07
തെറ്റായ പ്രസ്താവന ഏതാണ്? A] ജലത്തിൽ എല്ലാ വസ്തുക്കളും ലയിക്കില്ല
B] എല്ലാ ദ്രാവകങ്ങളും ജലത്തിൽ ലയിക്കും
C] ഓക്സിജൻ ജലത്തിൽ ലയിക്കും
D] മണ്ണെണ്ണ ജലത്തിൽ ലയിക്കില്ല.
08
ശുദ്ധജലത്തിന്റെ പിഏച്ച് മൂല്യം? A] 7
B] 9
C] 1
D] 6
09
കുടിവെള്ളമായി ഉപയോഗിക്കാവുന്നത് താഴെ പറയുന്നവയിൽ ഏത് പിഏച്ച് മൂല്യമുള്ള വെള്ളമാണ്? A] pH 6.5 - 7.5
B] pH 5 - 6
C] pH 6 - 7
D] pH 7.5 - 8.5
10
മലിനമായ ജലത്തിലൂടെയല്ലാതെ പകരുന്ന രോഗമാണ്? A] മഞ്ഞപ്പിത്തം
B] കോളറ
C] ടൈഫോയിഡ്
D] ന്യുമോണിയ
Post A Comment:
0 comments: