General Knowledge Questions - 24

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
257
T-20യിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?
ANS:- വൈഭവ് സൂര്യവംശി
258
'സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ട്' എന്ന ആത്മകഥ എഴുതിയ കേരളത്തിലെ പ്രസിദ്ധയായ സാക്ഷരതാ പ്രവർത്തകയുടെ പേര്?
ANS:- കെ.വി.റാബിയ
259
പാണ്ഡുരംഗ ഹെഗ്‌ഡെ സ്ഥാപിച്ച പരിസ്ഥിതി പ്രസ്ഥാനമായ അപ്പിക്കോ ഏത് സംസ്ഥാനത്താണ് തുടക്കം കുറിച്ചത്?
ANS:- കർണ്ണാടക
260
വാൽമീക് ഥാപ്പർ ഏത് ജീവിയുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്?
ANS:- കടുവ
261
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കെതിരെ ഭാരത സൈന്യം നടത്തിയ ഓപ്പറേഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ANS:- ഓപ്പറേഷൻ സിന്ദൂർ
262
കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ എക്‌സൈസ് വകുപ്പിൻറെ പദ്ധതി ഏതാണ്?
ANS:- നേർവഴി
263
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പക്ഷി ഏത്?
ANS:- മേനിപ്പൊന്മാൻ
264
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ശലഭം ഏത്?
ANS:- മലബാർ റോസ്
265
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക മരം ഏത്?
ANS:- ഈയകം
266
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക മൃഗം ഏത്?
ANS:- ഈനാംപേച്ചി
267
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക മത്സ്യം ഏത്?
ANS:- പാതാള പൂന്താരകൻ
268
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പുഷ്പം ഏത്?
ANS:- അതിരാണി
269
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ജലജീവി ഏത്?
ANS:- നീർനായ
270
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പൈതൃക വൃക്ഷം ഏത്?
ANS:- ഈന്ത്
271
കാസർകോട് ജില്ലയുടെ ഔദ്യോഗിക മരം ഏത്?
ANS:- കാഞ്ഞിരം
272
കാസർകോട് ജില്ലയുടെ ഔദ്യോഗിക പുഷ്പം ഏത്?
ANS:- പെരിയപോളത്താളി
273
കാസർകോട് ജില്ലയുടെ ഔദ്യോഗിക ജീവി ഏത്?
ANS:- പാലപ്പൂവൻ ആമ
274
കാസർകോട് ജില്ലയുടെ ഔദ്യോഗിക പക്ഷി ഏത്?
ANS:- വെള്ള വയറൻ കടൽപ്പരുന്ത്
Share it:

General Knowledge

Post A Comment:

0 comments: