ആരാണ് ചെറുശ്ശേരി?

Share it:
ഉത്തര കേരളത്തിൽ ചെറുശേരി എന്നൊരു ഇല്ലം ഉണ്ടായിരുന്നെന്നും അവിടുത്തെ ശ്രദ്ധേയനായ ഒരു കവി കൃഷ്ണഗാഥ രചിച്ചെന്നുമാണ് ഒരഭിപ്രായം. പുനം നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നാണ് മറ്റൊരഭിപ്രായം. കോലത്തുനാട് 12 ചേരികളായി വിഭജിക്കപ്പെട്ടിരുന്നുവെന്നും ഇതിൽപ്പെടുന്ന ഏറ്റവും ചെറിയ ചേരിയാണ് ചെറുശേരി എന്നും ഇവിടുള്ള ഒരു സ്ത്രീയെ പുനം കുടുംബത്തിലെ ഒരംഗം വിവാഹം കഴിച്ചെന്നും അവൾക്കു ജനിച്ച പുത്രൻ പുനത്തിൽ ശങ്കരൻ നമ്പിടി എന്നറിയപ്പെട്ട ആളാണ് കൃഷ്ണഗാഥ രചിച്ചതെന്നും ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.

1446 മുതൽ 1465 വരെ കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമന്റെ ആജ്ഞ അനുസരിച്ചാണ് കൃഷ്ണഗാഥ രചിച്ചതെന്ന് സൂചിപ്പിക്കുന്ന വരികൾ കൃഷ്ണഗാഥയിൽ നിന്നു തന്നെ കണ്ടെത്താനാകും.

"ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയ വർമ്മണ
കൃതയാം കൃഷ്ണഗാഥായാം
കൃഷ്ണോത് പത്തിസ്സമീരിതാ " എന്നാണ് ആരംഭം

" ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയ വർമ്മണ
കൃതയാം കൃഷ്ണഗാഥായാം " എന്ന് അവസാനവും

ചെറുശേരിഭാരതം!
പേര് കേൾക്കുമ്പോൾ ചെറുശേരി രചിച്ചതാണ് എന്നു തോന്നുന്ന ഈ കൃതിയുടെ ശരിയായ പേരാണ് 'ഭാരതഗാഥ' എന്നാണ്. കൃഷ്ണഗാഥയെ അനുകരിച്ചെഴുതിയതാണിത്. ചിറയ്ക്കൽ കോവിലകത്തെ ഇളയവർമ രാജയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. കോലത്തിരി രാജാവിന്റെ നിർദേശാനുസരണം ഏതോ നമ്പൂതിരി രചിച്ചതാണ് ഭാരതഗാഥ എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.
Share it:

Post A Comment:

0 comments: