കുഞ്ഞുണ്ണിക്കവിതകൾ |
---|
കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാൻ കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാൻ. |
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ നല്ലതേ നൽകാവൂ വേണ്ടതേ വാങ്ങാവൂ |
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ വിരസ നിമിഷങ്ങൾ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും. |
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ |
ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോ ഴുള്ളതാം സുഖമുണ്ടിടാം. |
ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ ഞാനെന്നോടു ചെന്നപ്പോൾ ഞാനെന്നെ തല്ലുവാൻ വന്നു. |
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു. |
എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ. |
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം. |
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോൾ ഞാനുമില്ലാതാകുന്നു |
പൊക്കമില്ലാത്തതാണെന്റെ പൊക്കം |
മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം കരളിലൊരിത്തിരി കനിവും വേണം കൈയിലൊരിത്തിരി കാശും വേണം ജീവിതം എന്നാൽ പരമാനന്ദം |
മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ |
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ മഹാ ഭാരതഭൂമിയിൽ |
"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം ഒരുമലയാളിക്കും മലയാളമില്ല" |
ഉണ്ടാലുണ്ട പോലെയാകണം, ഉണ്ട പോലെ ആകരുത്. |
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെൻ പരാജയം |
Post A Comment:
0 comments: