കുട്ടിക്കവിതകളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം നേടിയ കവിയാണ് കുഞ്ഞുണ്ണിമാഷ്. കുട്ടിക്കവിതകളിലൂടെ കുട്ടികൾക്ക് അറിവും ആനന്ദവും പകർന്നുനൽകി. 1927 മെയ് 10-ന് തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ചു.
അച്ഛൻ :- ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസത്ത്
അമ്മ :- അതിയാരത്തു നാരായണി
പഠനത്തിന് ശേഷം സ്കൂൾ അധ്യാപകനായി ജോലി നോക്കി. വിരമിച്ചശേഷം സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിചിരുന്നവയാണ് കുഞ്ഞുണ്ണിക്കവിതകൾ. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
പുരസ്‌കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)
വാഴക്കുന്നം അവാർഡ്(2002)
വി.എ.കേശവൻ നായർ അവാർഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻനിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രധാന കൃതികൾ
- ഊണുതൊട്ടുറക്കംവരെ
- പഴമൊഴിപ്പത്തായം
- കുഞ്ഞുണ്ണിയുടെ കവിതകൾ
- വിത്തും മുത്തും
- കുട്ടിപ്പെൻസിൽ
- നമ്പൂതിരി ഫലിതങ്ങൾ
- രാഷ്ട്രീയം
- കുട്ടികൾ പാടുന്നു
- ഉണ്ടനും ഉണ്ടിയും
- കുട്ടിക്കവിതകൾ
- കളിക്കോപ്പ്
- പഴഞ്ചൊല്ലുകൾ
- പതിനഞ്ചും പതിനഞ്ചും.
- അക്ഷരത്തെറ്റ്
- നോൺസെൻസ് കവിതകൾ
- മുത്തുമണി
- ചക്കരപ്പാവ
- കുഞ്ഞുണ്ണി രാമായണം
- കദളിപ്പഴം
- നടത്തം
- കലികാലം
- ചെറിയ
- കുട്ടിക്കവിതകൾ
- എന്നിലൂടെ (ആത്മകഥ)
ചിത്രം കടപ്പാട് :- https://thoolikathalukal.com/
Post A Comment:
0 comments: