| ഒറ്റ അക്ക സംഖ്യ | 9 |
| രണ്ടക്ക സംഖ്യ | 99 |
| മൂന്നക്ക സംഖ്യ | 999 |
| നാലക്ക സംഖ്യ | 9999 |
| അഞ്ചക്ക സംഖ്യ | 99999 |
| ആറക്ക സംഖ്യ | 999999 |
| ഏഴക്ക സംഖ്യ | 9999999 |
| എട്ടക്ക സംഖ്യ | 99999999 |
| 9+1 | 10 | പത്ത് |
| 99+1 | 100 | നൂറ് |
| 999+1 | 1000 | ആയിരം |
| 9999+1 | 10000 | പതിനായിരം |
| 99999+1 | 100000 | ലക്ഷം |
| 999999+1 | 1000000 | പത്തുലക്ഷം |
| 9999999+1 | 10000000 | കോടി |
| 99999999+1 | 100000000 | പത്തുകോടി |
- 3245 :- ആയിരത്തിനും പതിനായിരത്തിനുമിടയിൽ
- 435268 :- ലക്ഷത്തിനും പത്തു ലക്ഷത്തിനുമമിടയിൽ
- 26736 :- പതിനായിരത്തിനും ലക്ഷത്തിനുമിടയിൽ
- 43526720 :- കോടിക്കും പത്തുകോടിക്കുമിടയിൽ
ഒരു ആറക്ക സംഖ്യ എഴുതുക.. ആ സംഖ്യ പട്ടികയിലെ ഏതൊക്കെ സംഖ്യയുടെ ഇടയിലാണ് വരുന്നത്? സംഖ്യ വായിക്കുക..
423022 :- ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ
നാലു ലക്ഷത്തി ഇരുപത്തിമൂവായിരത്തി ഇരുപത്തിരണ്ട്
ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ ഉള്ള ആഞ്ച് സംഖ്യകളെഴുതുക വായിക്കുക
| 100006 | ഒരു ലക്ഷത്തി ആറ് |
| 123456 | ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാനൂറ്റി അമ്പത്താറ് |
| 554422 | അഞ്ചു ലക്ഷത്തി അമ്പത്തിനാലായിരത്തി നാനൂറ്റി ഇരുപത്തിരണ്ട് |
| 600700 | ആറു ലക്ഷത്തി എഴുന്നൂറ് |
| 500050 | അഞ്ചു ലക്ഷത്തി അമ്പത് |



Post A Comment:
0 comments: