കൃഷ്ണ കവിതകളിലെ വരികൾ

Share it:

മലയാളത്തിൽ കൃഷ്ണനെക്കുറിച്ച് ഏറെ പാടിയിട്ടുള്ള കവയിത്രിയാണ് സുഗതകുമാരി. സുഗതകുമാരി ടീച്ചറിന്റെ കൃഷ്ണ കവിതകളിൽ നിന്നുള്ള ഏതാനും വരികൾ

കണ്ണുമടച്ചു കിനാക്കളിൽ മാത്രം
കണ്ണാ, നിന്നെക്കണ്ടു ഞാൻ
ഈ വിരഹത്തിൻ നോവിൽ, ചെന്തീ
യാളുകയാണെന്നുള്ളത്തിൽ
വന്നാലും നീ വന്നാലും, മണി
വർണ്ണാ കേണു വിളിപ്പൂ ഞാൻ
നിന്നെത്തേടി നടന്നിട്ടയ്യോ
ജന്മശതങ്ങൾ കഴിഞ്ഞല്ലോ
- കണ്ണനെത്തേടി

ചുടുകണ്ണീരൊടു പാർഷതിയൊന്നു
വിളിക്കെയുഴറ്റൊടണഞ്ഞോനേ, നീ
യെവിടെ? വിളിച്ചു വിളിച്ചു തളർന്നേ
നെവിടെപ്പോയ് നീയെന്നുടയോനേ?
- ഗജേന്ദ്രമോക്ഷം

കനിഞ്ഞു പുഞ്ചിരി ചിന്നിക്കൊണ്ടെൻ
കണ്ണാ, നർത്തനമാടൂ നീ
കതിരൊളി മിന്നിക്കളരവമിളിതം
ലളിതം നർത്തനമാടൂ നീ
- കാളിയമർദ്ദനം

അറിയില്ലയെന്നെ നീ
യെങ്കിലും കൃഷ്ണ നിൻ
രഥമെന്റെ കുടിലിന്നു മുന്നിൽ
ഒരു മാത്ര നിൽക്കുന്നു!
കണ്ണീർ നിറഞ്ഞൊരാ
മിഴികളെൻ നേർക്കു ചായുന്നു!
- കൃഷ്ണ നീയെന്നെ അറിയില്ല
Share it:

Post A Comment:

0 comments: