ജനസംഖ്യാവർധനവിന്റെ പ്രശ്നങ്ങളെ പരാമർശിക്കുന്ന വിധത്തിൽ സ്കൂളിൽ സെമിനാർ സംഘടിപ്പിക്കാം. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ഒരു സെമിനാർ പ്രബന്ധം തയാറാക്കൂ..
ആമുഖം
ഒരു രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളെയാകെ സർവനാശത്തിലേക്ക് തള്ളിവിടാൻ ജനപ്പെരുപ്പം ഇടയാക്കും. രാജ്യത്തിന്റെ വികസനപ്രക്രിയയെ അത് തകിടം മറിക്കും. അന്തർദേശീയ സമാധാനത്തിനു പോലും മുറിവുകൾ സംഭവിക്കുന്ന നിലയിലേയ്‌ക്ക് ഇതിലൂടെ രാജ്യങ്ങൾ നയിക്കപ്പെടും.
ഉപവിഷയങ്ങൾ
സൂചനകൾ മാത്രമാണ് ഇവിടെ തന്നിട്ടുള്ളത്. കൂടുതൽ വിവരശേഖരണത്തിലൂടെ വിഷയങ്ങൾ സമഗ്രമായി പ്രതിപാദിക്കണം.
- രൂക്ഷമായ ജല-ഭക്ഷ്യദൗർലഭ്യം
- തൊഴില്ലായിമ
- സാമ്പത്തിക വളർച്ചയില്ലായ്മ
- പാർപ്പിടസൗകര്യങ്ങളുടെ അഭാവം
- പാരിസ്ഥിതിക അസന്തുലിതാവസ്ഥ
- ആരോഗ്യപ്രശ്‍നങ്ങളും രോഗങ്ങളും
- ആശ്രിതജനങ്ങളുടെ എണ്ണത്തിൽ വർധന
- വൻതോതിലുള്ള നഗരവത്കരണം
- വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം
- ഊർജ്ജസ്രോതസ്സുകളുടെ ശോഷണം
- ആളോഹരി വരുമാനത്തിലുണ്ടാകുന്ന കുറവ്
ഉപസംഹാരം
അനിയന്ത്രിതമായ ജനപ്പെരുപ്പം നമ്മുടെ സമാധാനം തകർക്കും. എല്ലാ സാമൂഹിക തിന്മകൾക്കും അത് കാരണമാവും. ശാസ്ത്രത്തിന്റെയും വിശ്വാസ പ്രമാണങ്ങളുടെയും സമൂഹത്തിന്റെയും ശക്തമായ പിൻബലത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പുതിയ തലമുറ പ്രതിജ്ഞാബദ്ധരാകണം.
Post A Comment:
0 comments: