ഇന്ന് ഉറൂബിന്റെ ചരമദിനം

Share it:
വർഷം 1923. പൊന്നാനിയിലെ ഒരു ഭഗവതി ക്ഷേത്രം. 7 വയസ്സുള്ള ഒരു ആൺകുട്ടി അമ്മയ്ക്കൊപ്പം ഉത്സവം കാണാൻ എത്തി. അമ്പലത്തിൽ ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെ കണ്ടപ്പോൾ അവനൊരു മോഹം വലുതാകുമ്പോൾ ഒരു വെളിച്ചപ്പാടാകണം. പിന്നീട് ഒരു ദിവസം അവൻ ഒരു പോസ്റ്റുമാനെ കണ്ടു. കത്തുകളുമായി വീടുകയറി നടക്കുന്ന അയാളെ കണ്ടപ്പോൾ അവനു തോന്നി പോസ്റ്റുമാൻ ആകണം. ഇടയ്ക്ക് ഒരു ആനക്കാരന് കണ്ടപ്പോൾ പിന്നെ അതായി ചിന്ത. ഇങ്ങനെ വെളിച്ചപ്പാട് ആകാനും പോസ്റ്റുമാൻ ആകാനും ആനക്കാരൻ ആകാനും ഒക്കെ ആഗ്രഹിച്ച ആ കുട്ടി ആരാണെന്നറിയാമോ? മലയാള സാഹിത്യത്തിൽ തന്റെതായ് ഇടം കണ്ടെത്തിയ ഉറൂബ്. പി.സി.കുട്ടികൃഷ്ണൻ എന്നാണ് യഥാർത്ഥ പേര്. പൊന്നാനിക്ക് അടുത്തുള്ള പള്ളിപ്പുറം ഗ്രാമത്തിൽ 1915 ജൂൺ മാസത്തിലാണ് ഉറൂബ് ജനിച്ചത്.

ചെറുപ്പം മുതലേ കയ്യിൽ കിട്ടിയതെന്തും അദ്ദേഹം വായിക്കുമായിരുന്നു. ആകാശവാണിയിലെ സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്ന കാലത്താണ് ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത്. ആകാശവാണിയിൽ നിന്ന് പെൻഷൻ പറ്റിയതിനു ശേഷവും കുങ്കുമം വാരികയുടെ യും പിന്നീട് മനോരമ വാരികയുടെ പത്രാധിപർ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷൻ, അധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കവി ആയിട്ടാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. പിന്നീട് ചെറു കഥകൾ എഴുതി. പലപ്പോഴായി എഴുതിയ കവിതകൾ സമാഹരിച്ച് പിറന്നാൾ എന്ന പേരിൽ ഒരു കവിതാസമാഹാരം 1947-ൽ പുറത്തിറങ്ങി. മൂന്നു നാടകങ്ങളും അദ്ദേഹം എഴുതി. സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു എന്നീ നോവലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉമ്മാച്ചുവിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1979 ജൂലൈ 10ന് ഉറൂബ് അന്തരിച്ചു.

പ്രധാന കൃതികൾ
നോവൽ :- സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു , ആമിന
ചെറുകഥകൾ :- താമരത്തൊപ്പി, മുഖംമൂടികൾ
നാടകം :- മണ്ണും പെണ്ണും, തീ കൊണ്ട് കളിക്കരുത്
Share it:

എഴുത്തുകാർ

No Related Post Found

Post A Comment:

0 comments:

Also Read

General Knowledge Questions - 15

ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങ

Mash