വണ്ടിക്കല്യാണം

Share it:

മാരുതിക്കാറിനു കല്ല്യാണമായ്

മാരൻ ഹുണ്ടായ് മിടുമിടുക്കൻ

ഡോറുകൾ ചേർത്തു പിടിച്ചു നിന്നു

ഫാൻ ബെൽറ്റിനാലവർ താലികെട്ടി

നാനോയും സ്വിഫ്റ്റും കുരവയിട്ടു

ബെൻസുകളാർപ്പിന്റെ ഹോൺമുഴക്കി

ഓട്ടോകൾ നാദസ്വരം മുഴക്കി

ബൈക്കുകൾ താലം പിടിച്ചു നിന്നു

ലൈലാൻന്റൊരുക്കിയ പന്തലിലായ്

വണ്ടിക്കല്യാണം

പൊടിപൊടിച്ചു

✍✍✍✍✍✍✍

ഹരീഷ് ആർ നമ്പൂതിരിപ്പാട്

Share it:

Post A Comment:

0 comments: