ഒരു വിത്തു മൂടിപ്പുതച്ചു മടിയോടെ
നനവില്ലാമണ്ണിൽ കിടന്നുറങ്ങി
മഴവന്നു മേനിയിൽ വെള്ളം തളിക്കവേ
മടിമാറി മെല്ലെയുണർന്നെണീറ്റു
മരതകഭംഗി കലർന്നതളിരുകൾ
തലനീട്ടിനിന്നു കുടപിടിച്ചു
മഴയും വെയിലുമതേറ്റിട്ടുംകൂസാതെ
മരമായി മണ്ണിൽ മുളച്ചുപൊന്തി
മടിമാറ്റിയൊന്നങ്ങുണർന്നീടുവേഗം
മധുരമാം ലോകത്തിൻ ഭംഗി കാണൂ
മടിയെന്നതാർക്കുമേ നല്ലതല്ല
മടിയതുവെടിയണം നമ്മളെല്ലാം!
രചന :-
ഹരീഷ് ആർ നമ്പൂതിരിപ്പാട്
Post A Comment:
0 comments: