General Knowledge Questions - 10

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
101
ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്രയാണ്?
ANS:- 11
102
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്?
ANS:- ആന
103
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ച വർഷം?
ANS:- 2010
104
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ഏതാണ്?
ANS:- ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്....
105
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ തയാറാക്കിയത് ആരാണ്?
ANS:- പി.വി.സുബ്ബറാവു
106
ഭരണഘടന അംഗീകരിച്ച എത്ര ഔദ്യോഗിക ഭാഷകളാണ് ഉള്ളത്?
ANS:- 22
107
ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുന്ന ഏക വിദേശ ഭാഷ ഏതാണ്?
ANS:- നേപ്പാളി
108
ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയീട്ടുണ്ട്?
ANS:- 17
109
ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഔദ്യോഗിക ഭാഷാ പദവി ഇല്ലാത്ത ഏക ഭാഷ?
ANS:- ഇംഗ്ലീഷ്
110
ക്ലാസിക്കൽ പദവി ലഭിച്ച എത്ര ഭാഷകളാണ് ഇന്ത്യയിൽ ഉള്ളത്?
ANS:- 6
Share it:

General Knowledge

Post A Comment:

0 comments:

Also Read

USS Model Examination - 22

The USS is a scholarship examination conducted by Kerala Pareeksha Bhavan [Education Department of Kerala] for the stud

Mash