![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
191
ഏതു സമരമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെടുന്നത്? ANS:- ക്വിറ്റിന്ത്യാ സമരം (1942)
192
അതിർത്തി ഗാന്ധി എന്നറിയപ്പെ ടുന്നതാര്? ANS:- ഖാൻ അബ്ദുൾ ഗഫാർ ഖാൻ
193
ഇന്ത്യാ വിഭജനത്തെ അവസാന നിമിഷം വരെ എതിർത്ത നേതാവാര്? ANS:- മൗലാനാ അബുൾ കലാം ആസാദ്.
194
ഏതു വർഷമാണ് ഇന്ത്യയിൽ നാവിക കലാപം നടന്നത്? ANS:- 1946 ൽ, മുംബൈയിൽ
195
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ? ANS:- ലോർഡ് മൗണ്ട് ബാറ്റൺ
196
സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ? ANS:- സി. രാജഗോപാലാചാരി.
197
സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ? ANS:- സി. രാജഗോപാലാചാരി.
198
ഓരോ വർഷവും ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്ന്? ANS:- ഓഗസ്റ്റ് 9
199
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് 1857 വിപ്ലവത്തെ വിശേഷിപ്പിച്ച താര്? ANS:- വി. ഡി. സവർക്കർ
200
ഏതു വിളംബരമാണ് ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? ANS:- 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം
Post A Comment:
0 comments: