ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
241
ലോകജനസംഖ്യാ ദിനം ജൂലായ് 11-ന് വേണമെന്ന് നിർദേശിച്ച മലയാളി ശാസ്ത്രജ്ഞൻ ആരാണ്? ANS:- കെ.സി.സക്കറിയ
242
ഇലക്ട്രിക്കൽ വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി? ANS:- ഫെയിം 2
243
ജാമ്യാപേക്ഷകളിലെ അപാകം പരിശോധിക്കാനായി ഓട്ടോ സ്ക്രൂട്ടനി സംവിധാനം ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? ANS:- കേരളം
244
ജിയോയിഡ് അനോമലി എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ ഗർത്തം കാണപ്പെടുന്ന സമുദ്രം ഏത്? ANS:- ഇന്ത്യൻ മഹാസമുദ്രം
245
രേഖകൾ ആരുടെ ആത്മകഥയാണ്? ANS:- ആർട്ടിസ്റ്റ് നമ്പൂതിരി
246
ട്വിറ്ററിന് ബദലായി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ ആപ്പ്ലിക്കേഷൻ? ANS:- ത്രെഡ്‌സ്
247
2023 ജൂലായിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത്? ANS:- അമേരിക്ക [യു.എസ്.എ]
248
വർധിച്ചുവരുന്ന സൈബർ കേസുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൈബർ ക്രൈം ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്? ANS:- 1930
249
ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിതനായത് ആരാണ്? ANS:- വിനീഷ്യസ് ജൂനിയർ
250
2023 ജൂലായ് 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ -3 യുടെ വിക്ഷേപണ വാഹനം ഏതാണ്? ANS:- LVM 3
251
ചന്ദ്രയാൻ -3യുടെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു? ANS:- വീര മുത്തുവേൽ
252
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്? ANS:- ഹൈദരാബാദ്
253
ഇരുണ്ട ദ്രവ്യത്തെക്കുറിച്ചും ഡാർക്ക് എനർജിയുടെക്കുറിച്ചും ധാരണ വർധിപ്പിക്കുന്നതിനായി യൂറോപ്യൻ സ്‌പേസ് ഏജൻസി വിക്ഷേപിച്ച പേടകം? ANS:-
254
യു.എന്നിന്റെ വികസന പദ്ധതിയുടെ അംബാസിഡറാകുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോർട്ട് ഏത്?ANS:- സോഫിയ
255
ഇന്ത്യയിൽ ആദ്യമായി സഹകരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഉള്ള സൈനിക സ്‌കൂൾ നിലവിൽ വരുന്നത് എവിടെ? ANS:- ഗുജറാത്ത്
256
ലിഥിയം അയൺ ബാറ്ററിയുടെ സ്രഷ്ടാവായ ജോൺ ഗുഡിനഫ് അന്തരിച്ചു. 2019-ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇദ്ദേഹത്തിന്റെ ആത്മകഥ ഏതാണ്? ANS:- വിറ്റ്നസ് ടു ഗ്രേസ്
Post A Comment:
0 comments: