വൈക്കം മുഹമ്മദ് ബഷീർ

Share it:
രണ്ടു നാടുകളുടെ പേരിൽ അറിയപ്പെട്ട ഒരേയൊരു എഴുത്തുകാരൻ ബഷീറായിരിക്കും. ഒരേ സമയം വൈക്കം മുഹമ്മദ് ബഷീറായും ബേപ്പൂർ സുൽത്താനായും അദ്ദേഹം പ്രസിദ്ധനായി. ഒരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ നാടുകളുടെയും എഴുത്തുകാരനായിരുന്നു ബഷീർ. മലയാളത്തിൻറെയാകെ 'ഒരു മനുഷ്യൻ'.

ജനുവരിയിൽ വൈക്കത്തിനടുത്ത് തലയോലപറമ്പിലാണ് ജനനം. പുത്തൻ കാഞ്ഞൂർ വീട്ടിൽ കായി അബ്ദുൽ റഹ്മാൻറെയും കുഞ്ഞാച്ചുമ്മയുടെയും മൂത്ത മകനാണ് മുഹമ്മദ് ബഷീർ. ബഷീറിൻറെ ജനനത്തിയതി സംബന്ധിച്ചു ആശയക്കുഴപ്പം പലപ്പോഴായി ഉയർനീട്ടുണ്ട്. ജനുവരി 19 , 20 , 21 തീയതികൾ പലയിടത്തും കാണാം. ഏതാണ് ശരിയെന്ന് ബഷീറും ഉറപ്പിച്ചു പറഞ്ഞീട്ടില്ല. ഏതായാലും സാഹിത്യ അക്കാദമി രേഖകളിൽ ഉള്ള തിയതി ജനുവരി 21 ആണ്.

തലയോലപ്പറമ്പിലുള്ള മലയാളം സ്കൂളിലാണ് പ്രാഥമിക പഠനം. വൈക്കത്തെ ഇംഗ്ലീഷ് സ്കൂളിൽ ഹൈസ്കൂൾ പഠനവും. ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ നാടുവിട്ടു. എത്തിയത് കോഴിക്കോട്ടാണ്. പിൽക്കാലം ബഷീറിൻറെ ആത്മാവായി മാറിയ കോഴിക്കോട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു ക്രൂരമർദനമേറ്റു. സ്വാതന്ത്ര്യ സമരം ബഷീറിനു പലവട്ടം ജയിൽ വാസവും സമ്മാനിച്ചു.
Basheer The Man Documentry - PART 1
Basheer The Man Documentry - PART 2

ഭഗത് സിംഗിനെ മാതൃകയാക്കി പ്രസ്ഥാനത്തിന് രൂപം നൽകിയ ബഷീറും സംഘവും കോൺഗ്രസ്സിനെ എതിർക്കുന്നവരെയൊക്കെ കൊല്ലണമെന്ന് തീരുമാനിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു 'വാനരസേന' യുമുണ്ടാക്കി. ആശയ പ്രചാരണത്തിനായി എഴുതിയ ലേഖനങ്ങൾ വീണ്ടും അറസ്റ്റിലേക്ക് നീങ്ങുമെന്ന് കണ്ട് നാടുവിട്ടു. അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ഒൻപത് വർഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരിലും വേഷത്തിലും തൊഴിലുമായി ജീവിതം പടർന്നു. യാചകനായി, ഗോസായിയായി, വൈദ്യനായി, ഹോട്ടൽ ജോലിക്കാരനായി, മാജിക്ക് കാരനായി, കൈനോട്ടക്കാരനായി......

മട്ടാഞ്ചേരിയിൽ നിന്ന് 'ഉജ്ജീവനം' എന്ന പേരിൽ ബഷീർ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. 'പ്രഭ' എന്ന പേരിലാണ് അദ്ദേഹം മാസികയിൽ ലേഖനങ്ങൾ എഴുതിയിരുന്നത്. തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യരെ വിമർശിക്കുന്ന ലേഖനങ്ങൾ നയിച്ചതു മറ്റൊരു ജയിൽ ജീവിതത്തിലേക്കാണ്.

1942 മുതൽ രണ്ടുവർഷം കഠിനതടവ്. 'ജയകേരളം' മാസികയിൽ എഴുതിയ 'തങ്കം' ബഷീറിൻറെ ആദ്യ കഥയാണെങ്കിലും, തടവ് ജീവിതത്തിനിടെ എഴുതിയ 'പ്രേമലേഖനം' അദ്ദേഹത്തെ കഥയുടെ സുൽത്താൻ വഴിയിലേക്ക് നടത്തിത്തുടങ്ങി. 1944 ൽ 'ബാല്യകാല സഖി' പ്രസിദ്ധപ്പെടുത്തിയതോടെ സമര ഭട്ടൻറെയും മറ്റനവധി വേഷങ്ങളുടെയും തടവറയിൽ നിന്നും ബഷീർ സമ്പൂർണ എഴുത്തുകാരനായി. എല്ലാവരും പറയുന്ന ഭാഷയിൽ എന്നും കാണുന്നവരുടെ ജീവിതം പറഞ്ഞുകൊണ്ട് ബഷീർ എഴുത്തിലെ വിശ്വവിഖ്യാതനായി.

ബഷീർ ക്വിസ് ചോദ്യങ്ങൾ 
Share it:

എഴുത്തുകാർ

Post A Comment:

0 comments: