പതിമൂന്നാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തിയ കുട്ടി പിന്നീട് ഒരു പുസ്തകക്കടയിൽ ജോലിക്കാരനായി. പുസ്തകം ബൈൻഡു ചെയ്യുകയായിരുന്നു ജോലി. പുസ്തകത്തിന്റെ പുറം ബൈൻഡു ചെയ്യുന്നതിനിടയിൽ അവയുടെ അകത്തേക്കും ഇറങ്ങിച്ചെല്ലാൻ ഈ കൊച്ചു മിടുക്കൻ ശ്രദ്ധിച്ചു. ഒരു ദിവസം ബൈൻഡ് ചെയ്യാൻ കിട്ടിയത് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയായിരുന്നു.
ബെൻഡിങ് ജോലിക്കിടയിൽ ആ ബാലൻ പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കണ്ണോടിച്ചു. വൈദ്യുതിയെക്കുറിച്ചുള്ള ഭാഗങ്ങൾ അവനെ ഏറെ ആകർഷിച്ചു. വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ സ്വന്തമായി പരീക്ഷണങ്ങൾ നടത്തി. പലരുമായി കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടു പോയി. വൈദ്യുതി കണ്ടുപിടിച്ച മൈക്കൽ ഫാര ഡെയായിരുന്നു ആ ബാലൻ.
പട്ടിണിയും ദാരിദ്ര്യവും സഹിക്കവയ്യാതെ ഒരു കുടുംബം പല ജോലികൾ തേടി. പോളിഷ് ചെയ്യൽ മുതൽ സാധനങ്ങൾ ചുമക്കുന്നത് വരെയുള്ള ജോലികൾ. അച്ഛനും അമ്മയ്ക്കും ഒപ്പം അവരുടെ മകനും കൂടെ ചേർന്നു. ഏതു കഠിന ജോലിക്കിടയിലും ഈ കൊച്ചുമിടുക്കൻ മുടങ്ങാതെ പുസ്തകം വായിച്ചിരുന്നു. സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നപ്പോഴും വായന നിർത്തിയില്ല. വായനയിൽ ഉള്ള മകൻറെ താല്പര്യം കണ്ടു അമ്മയും അച്ഛനും പ്രോത്സാഹിപ്പിച്ചു. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർ ഫീൽഡ് തുടങ്ങിയ അനശ്വര കഥാപാത്രങ്ങളിലൂടെ ലോകസാഹിത്യത്തിൽ ഇടം കണ്ടെത്തിയ ചാൾസ് ഡിക്കൻസ് ആയിരുന്നു അത്.
പുസ്തകം വായിക്കുന്നതിലൂടെ നമുക്ക് ഒരു ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു. നമുക്കെന്നും ഒരു കൂട്ടുകാരനും സഹ സഞ്ചാരിയും ആണ് പുസ്തകങ്ങൾ. പുസ്തകവായന നമ്മുടെ ചിന്തയേയും പ്രവർത്തികളെയും വളരെയധികം സ്വാധീനിക്കുന്നു. വായനയിലൂടെ തന്നെ ജീവിതം മാറ്റപ്പെടാം.....
Post A Comment:
0 comments: