ചന്ദ്രനെ അറിയാം

Share it:

ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ. ലോകം അത് ചാന്ദ്രദിനമായി ആചരിക്കുന്നു. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൽ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ജൂലൈ 21-ന് വാഹനത്തിൽ നിന്ന് ചന്ദ്രനിലിറങ്ങി നടന്ന ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൽ ആണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുന്ന ചുമതല നിർവഹിച്ചു.

വരാനിരിക്കുന്ന വലിയ കുതിപ്പിലേയ്‌ക്ക് ആദ്യ ചുവട് ആയിരുന്നു ഇതെന്ന് പറയാം. മാനവരാശിക്ക് വലിയ കുതിച്ചുചാട്ടമെന്ന് ആംസ്ട്രോങ് തന്നെ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. മാനവ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണിത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ  പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ചു വിദ്യാർത്ഥികളിൽ ഇവ സംബന്ധിച്ച അവബോധം വളർത്താനുമാണ് ഈ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. ശാസ്‌ത്ര സംഘടനകളുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കാറുണ്ട്. ചന്ദ്രനെക്കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും ചില വിവരങ്ങൾ അറിയാം...

ചാന്ദ്രപര്യവേഷണം 
ദൂരദർശിനിയുടെ കണ്ടുപിടിത്തമാണ് ചാന്ദ്ര നിരീക്ഷണ രംഗത്ത് കുതിച്ചുചാട്ടം വരുത്തിയത്. ഗലീലിയോ ഗലീലി എന്ന ശാസ്‌ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ചു ചന്ദ്രനിലെ പർവ്വതങ്ങളും ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു. ശീതസമര കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ ബഹിരാകാശ യാത്ര മാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി. 1959-ൽ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്ര സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966-ൽ റഷ്യയുടെ ലൂണ 9 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന് ശക്തി പകർന്നു.

പരാജയങ്ങളും വിജയങ്ങളും 
മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആരംഭിച്ച യജ്‌ഞം അമേരിക്കയുടെ ശൂന്യാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ 1967-ൽ ആരംഭിച്ച അപ്പോളോ 1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27-ൽ തുടങ്ങിയ അപ്പോളോ 1 ദുരന്തമായി തീർന്നു. പേടകത്തിന് തീ പിടിച്ചു യാത്രികർ മൂന്നുപേരും കൊല്ലപ്പെട്ടു. എന്നാൽ, അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങൾ വിജയകരമായിരുന്നു. 1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു.

ചന്ദ്രനിൽ 12 പേർ 
അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ടു പേർ ചന്ദ്രനിൽ ഇറങ്ങിയീട്ടുണ്ട്.അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. അവർ ഹാരിസൺ ജാക്ക്സ്മിത്ത്, അലൻ ബീൻ, ചാൾസ് ദ്യൂക്ക് എഡ്ഗാർ മിച്ചൽ, അലൻ ഷെപ്പേർഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇർവിൻ, ജോൺ യങ്, ചാൾസ് കോൺറാഡ്, യൂജിൻ സർണാൻ എന്നിവരാണ്‌[60]. ഇതുവരെ ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തിൽ സഞ്ചരിച്ച്, 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ൽ റഷ്യൻ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനിൽ നിന്ന്‌ പല ദൌത്യങ്ങളിലായി പാറക്കഷണങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്‌.
Moon Day Videos Moon Day Quiz Slides Moon Day Quiz Questions ചന്ദ്രനെക്കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും ചില വിവരങ്ങൾ അറിയാം
Share it:

Post A Comment:

0 comments: