ഹിരോഷിമാദിന കവിത

Share it:

ആഗസ്റ്റ് ആറ്ലോകം മറക്കാനാഗ്രഹിക്കുന്ന കറുത്ത ദിനം മനസ്സാക്ഷിയുള്ളവരെല്ലാം ഇന്നും  ഞെട്ടി വിറയ്ക്കുന്ന ഹിരോഷിമാ ദിനം ..... ലോക മഹാശക്തികളോട് എതിരിട്ട് പിടിച്ചുനിന്ന ജപ്പാനെ ഒരു പിടി ചാമ്പൽ

ആക്കിയ ദുർദ്ദിനം ...... 

ഹിരോഷിമാദിനകവിത - ചാമ്പൽക്കൂന

ഹരീഷ് ആർ നമ്പൂതിരിപ്പാട് സരിത പ്രവീൺ

അന്നൊരുനാളിൽ ആഗസ്റ്റാറിൽ

ഞെട്ടിവിറച്ചൂ ഭൂലോകം

യുദ്ധക്കൊതിയന്മാരാം ചിലരുടെ ,ദുഷ്ടതമൂലം

ജപ്പാനിൽ

വീഴ്ത്തിയൊരാറ്റം   ബോംബിൻ ദുരിതം 

തീർന്നിട്ടില്ലവിടിതുവരെയും 

രണ്ടാംലോക മഹാരണഭൂവിൽ ,വന്നു പതിച്ചോരണുബോംബിൻ

ഭീകരമാകുമൊരണുബാധ-

യതേറ്റാകെ,നശിച്ചു ജപ്പാനും .


'ചെറിയൊരു കുട്ടി' വരുന്നെന്നോതി , ഹോണ്‍ ഷൂദ്വീപിലെ നഗരത്തെ  കത്തിച്ചല്ലോ ദുഷ്ടന്മാർ

പൊടി പൊടിയാക്കിത്തീർത്തല്ലോ

ഹിരോഷിമയെന്നൊരു ചെറുനഗരം ദുരിതക്കടലായന്നേരം

പുകയും പൊടിയും കീടാണുക്കൾ,പെരുകീ നാടതു തരിശായി

 ദുഷ്ടന്മാരാമിവരുടെ

ക്രൂരതയെന്തൊരു ഭീകരത


ഇനി മേലാലീയുലകിലൊരിക്കലുമിതുപോലൊരു ചതിയുണ്ടാവാൻ ......

നരകത്തീയാം ബോംബിൻ

വർഷം,ഒരുകാലത്തും പെയ്യല്ലേ

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട ......

ബോംബുകൾ വേണ്ടിനിയൊരുനാളും

അണുവായുധമതു നാട്ടിനു വേണ്ട .....

മതിയാക്കേണം യുദ്ധങ്ങൾ

യുദ്ധക്കൊതിയന്മാരായുള്ളൊരു നേതാക്കൻമാർ വേണ്ടിനിമേലീ ലോകത്ത്

ലോകസമാധാനത്തിന്നായ് യോജിപ്പോടെ കഴിഞ്ഞീടാം

യുദ്ധം തന്നിൽ പൊലിഞ്ഞുപോയൊരു

സാധു  ജനങ്ങൾക്കായ് നമുക്കു പ്രാർത്ഥിച്ചീടാം

മനമുരുകിക്കൊണ്ടോതാം

ശാന്തി മന്ത്രമൊരുമിച്ച്

രക്തം ചിന്തും കലഹങ്ങൾ

വേണ്ടേ വേണ്ടിനിയീമണ്ണിൽ

സാഹോദര്യത്തോടെ വസിക്കുക ..

ലോകസമാധാനത്തിന്നായ്


ഇനിയൊരു യുദ്ധമതുണ്ടായാൽ 

ഉലകം കത്തിയെരിഞ്ഞീടും

ലോകം മുഴുവനുമൊന്നായി ചാമ്പൽ ക്കൂനയതായ്മാറും

രചന :- ഹരീഷ് ആർ നമ്പൂതിരിപ്പാട് 

Share it:

കവിത

Post A Comment:

0 comments: