സമാധാനപ്പറവകൾ

Share it:

ഹിരോഷിമയും നാഗസാക്കിയും ലോകജനതയ്ക്ക് വലിയ പാഠമാണ്.ലോകസമാധാനസന്ദേശവുമായി കടലാസുകൊക്കുകളെ നിർമ്മിച്ച സഡാക്കോ എന്ന പെൺകുട്ടിയുടെ ഓർമ്മയ്ക്കായി ഒരു ഗാനം  

യുദ്ധം നാട്ടിൽ വേണ്ടേ വേണ്ട

യുദ്ധക്കൊതിയതു ലോക ദുരന്തം

കുഞ്ഞു സഡാക്കോ പെൺകുട്ടി

 കാട്ടിത്തന്നൊരു മാതൃക

പോൽ

വെള്ളക്കടലാസാലേ ഞങ്ങൾ

ഉണ്ടാക്കീ ചില കൊക്കുകളെ

ലോകസമാധാനത്തിന്നായ്

പ്രാവുകളെന്നതുപോലിവയും 

യുദ്ധക്കൊതിയൻമാർ ക്കെതിരെ

പറന്നു പൊന്തുന്നു ,

വിണ്ണിൽപറന്നു പൊന്തുന്നു

വർണ്ണക്കടലാസെടുത്തു നിങ്ങൾ കൊക്കിൻ രൂപം തീർക്കേണം

ലോകസമാധാനത്തിനായ്

പ്പറവകൾ നിറയെപ്പാറട്ടെ

രചന :- ഹരീഷ് ആർ നമ്പൂതിരിപ്പാട്

Share it:

Post A Comment:

0 comments: